ഇന്ത്യൻ പോർവിമാനങ്ങൾ തകർത്ത ബലാക്കോട്ടിലെ ഭീകരവാദി ക്യാമ്പുകളിൽ പരിശീലനം ലഭിച്ച തീവ്രവാദികളെ ആയുധസജ്ജരാക്കി യുദ്ധത്തിനയച്ചിരുന്നത് അഫ്‌ഗാനിസ്ഥാനിലേക്കും കശ്മീരിലേക്കുമെന്ന് റിപ്പോർട്ട്.

2014 നും 2017 നും ഇടയിൽ ജമ്മുകശ്മീരിൽ നിന്ന് പിടിയിലായ നാല് തീവ്രവാദികളെങ്കിലും ബലാക്കോട്ടിൽ പരിശീലനം കഴിഞ്ഞവരായിരുന്നു. 15 വർഷം മുമ്പ് വിക്കീലീക്‌സിൽ പരാമർശിക്കപ്പെട്ട ക്യാമ്പിനെക്കുറിച്ച് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് അറിവുണ്ടടായിരുന്നുവെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചത് പിടിക്കപ്പെട്ട തീവ്രവാദികളിൽ നിന്നാണ്.

മൂന്നുമാസത്തെ പരിശീലന കോഴ്‌സാണ് ക്യാമ്പിൽ നടക്കുന്നത്. ശാരീരികക്ഷമത കൂട്ടുന്നതിനോടൊപ്പം ആയുധപരിശീലനവും സ്റ്റഡി ക്ലാസ്സുകളുമുണ്ട്. ഈ ക്യാമ്പിൽ പരിശീലനം കഴിഞ്ഞു തദ്ദേശിയ വഖാർ മനുസൂർ താൻ 100 പേരോടൊപ്പമാണ് പരിശീലനം നടത്തിയെന്നും പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. പരിശീലനം കഴിഞ്ഞ 40 പേരെ കശ്മീർ താഴ്വരയിലേക്കും 60 പേരെ അഫ്‌ഗാനിലേക്കും യുദ്ധത്തിനായി അയച്ചതായും മൻസൂർ പറഞ്ഞു.

ബലാക്കോട്ട് പരിശീലന ക്യാമ്പ് പ്രവർത്തിക്കുന്നത് പാക് സൈനിക നേതൃത്വത്തിന്റെ അറിവോടെയായിരുന്നെന്നും മൻസൂർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.