ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നാട്ടുകാരെ ബന്ദികളാക്കിയ ലഷ്‌കര്‍ ഭീകരരില്‍ ഒരാളെ വധിച്ചു. സുരക്ഷാ സേനയാണ് ഭീകരനെ വധിച്ചത്. അഞ്ച് നാട്ടുകാരെയാണ് ഭീകരര്‍ ബന്ദികളാക്കിയിരുന്നത്. ഇവരെ സൈന്യം മോചിപ്പിച്ചു. സോപോറിലും സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെ ഭീകരാക്രമണമുണ്ടായി.

രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഒരു സൈനികനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട് അതേസമയം, അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ തുടര്‍ച്ചയായി ഷെല്ലാക്രമണവും വെടിവെയ്പും തുടരുകയാണ്. നിയന്ത്രണരേഖയിലുണ്ടായ പാക് വെടിവയ്പ്പില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചിരുന്നു.