Thursday, April 25, 2024
spot_img

നമ്പര്‍ പ്ലേറ്റുകളില്‍ ‘ജസ്റ്റ് മാരീഡ്’ എന്ന സ്റ്റിക്കർ;വാഹന ഉടമയ്ക്ക് 3250 രൂപ പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്

ഒറ്റപ്പാലം: വിവാഹ പാര്‍ട്ടി സഞ്ചരിച്ചിരുന്ന ആഡംബര കാറിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ മറച്ചുവച്ചതിന് ഉടമയ്ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ പിഴ.3250 രൂപയാണ് പിഴയായി ചുമത്തിയത്.ചെര്‍പ്പുളശേരിയില്‍ വാഹനപരിശോധനക്കിടയിലാണ് സംഭവം. നെല്ലായ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറിന്റെ നമ്പര്‍ പ്ലേറ്റുകളില്‍ ‘ജസ്റ്റ് മാരീഡ്’ എന്ന സ്റ്റിക്കറാണ് പതിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കാറിനെ പിന്തുടര്‍ന്നെത്തിയാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി അനുമോദ് കുമാറും എഎംവിഐ വിപിനും ഉള്‍പ്പെട്ട സംഘം പിഴ ചുമത്തിയത്. രജിസ്ട്രേഷന്‍ നമ്പര്‍ വ്യക്തമാക്കാത്ത വാഹനങ്ങള്‍ക്കെതിരെ നടപടി തുടരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.

Related Articles

Latest Articles