Saturday, April 20, 2024
spot_img

മന്ത്രി കടകംപള്ളി സുരേന്ദ്രന് കോവിഡ്

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന് കോവിഡ് -19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങളെ തുടർന്ന് നടത്തിയ ടെസ്റ്റിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. മന്ത്രി തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരോട് മുന്‍കരുതലുകള്‍ സ്വീകരിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു.

Related Articles

Latest Articles