Friday, April 26, 2024
spot_img

അന്നും ഇന്നും അരവിന്ദ് സ്വാമിയുടെ ഭാര്യ മധൂ തന്നെ: യഥാർത്ഥ ഭാര്യ പോലും ഇത്രനാൾ കൂടെക്കാണില്ലെന്ന് കപിൽ ശർമ

ഒരുകാലത്ത് തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരജോഡികളായിരുന്നു അരവിന്ദ് സ്വാമിയും മധുബാലയും. ഇവർക്ക് ഇത്രത്തോളം ആരാധകപ്രീതി ലഭിക്കാനുള്ള കാരണം മണിരത്നത്തിന്റെ റോജയെന്ന ചിത്രമായിരുന്നു. ഇപ്പോഴിതാ ഇവർ വീണ്ടും ഒന്നിച്ചിരിക്കുകയാണ്. തലൈവിയിലൂടെ അരവിന്ദ് സ്വാമി അവതരിപ്പിച്ച എംജിആറിന്റെ ഭാര്യയായാണ് മധൂ എത്തിയത്.

ചിത്രം വമ്പൻ വിജയമായിരുന്നു വിജയമായതിനു പിന്നാലെ കപിൽ ശർമ അവതാരകനായി എത്തുന്ന ഷോയിൽ മധൂ അതിഥിയായി എത്തി. തുടർന്ന് സൂപ്പർഹിറ്റ് താരജോഡിയെക്കുറിച്ചുള്ള കപിൽ ശർമയുടെ രസകരമായ പരാമർശമാണ് ആരാധക ശ്രദ്ധ നേടുന്നത്. ഷോയുടെ പ്രമോ വിഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്.

റോജ, തലൈവി എന്നി ചിത്രങ്ങളിൽ അരവിന്ദ് സ്വാമിയുടെ ഭാര്യയാണ് മധുവെന്നും, യഥാർത്ഥ ഭാര്യ പോലും ഇത്രനാൾ കൂടെകാണില്ലല്ലോ എന്നാണ് കപിൽ ശർമ പറഞ്ഞത്. ഷോയുടെ പ്രമോ വിഡിയോ ആണ് പുറത്തുവിട്ടത്. ഞാൻ റോജ കണ്ടപ്പോൾ അരവിന്ദ് സ്വാമിയായിരുന്നു നിങ്ങളുടെ ഭർത്താവ്, ഇപ്പോൾ തലൈവി കണ്ടപ്പോഴും അദ്ദേഹം തന്നെയായിരുന്നു ഭർത്താവ്. നിങ്ങൾ നിന്നതുപോലെ യഥാർത്ഥ ഭാര്യപോലും ഇത്രകാലം നിൽക്കില്ലെന്നാണ് കപിൽ ശർമ മധു ഷായോട് പറഞ്ഞു.

Related Articles

Latest Articles