Friday, April 19, 2024
spot_img

കരുവന്നൂർ സഹകരണ ബാങ്ക് ഹെഡ് ഓഫീസിലെ ഇഡി പരിശോധന അവസാനിച്ചു; പ്രതികളുടെ വീട്ടില്‍ പരിശോധന നടത്തിയത് ഒരേ സമയം, ആധാരം അടക്കം രേഖകൾ ശേഖരിച്ച് ഇഡി

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് ഹെഡ് ഓഫീസിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധന അവസാനിച്ചു. ഇന്നലെ രാവിലെ എട്ട് മണിയോടെ തുടങ്ങിയ റെയ്ഡ് ഇന്ന് പുലർച്ചെ 3.30 ഓടെയാണ് അവസാനിച്ചത്. പ്രതികളിലൊരാളായ റബ്‌കോ ഏജന്റായിരുന്ന ബിജോയുടെ വീട്ടിലെ പരിശോധന ഇന്നലെ രാത്രി 10.30വരെ നീണ്ടു. 75 പേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് പരിശോധന നടത്തിയത്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടില്‍ ഒരേ സമയം ആണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്. പരിശോധനയിൽ പ്രതികളുടെ വീട്ടിൽ നിന്ന് ആധാരം ഉൾപ്പടെയുള്ള രേഖകളുടെ പകർപ്പും ഇ ഡി ശേഖരിച്ചു. കൂടാതെ തട്ടിപ്പ് നടന്ന വർഷത്തിൽ ബാങ്കിൽ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകളും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധിച്ചു.

ബാങ്ക് പ്രസിഡന്റ്‌ ആയിരുന്ന കെ കെ ദിവാകരൻ,സെക്രട്ടറി ആയിരുന്ന സുനിൽ കുമാർ, മുൻ ശാഖ മാനേജർ ബിജു കരീം എന്നിവരുടെ വീടുകളിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു.

Related Articles

Latest Articles