Saturday, April 20, 2024
spot_img

കരുവന്നൂർ കുംഭകോണം; സിപിഎം പ്രവർത്തകരായ രണ്ടു പ്രതികൾ കൂടി പിടിയിൽ

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പിൽ സിപിഎം പ്രവർത്തകരായ രണ്ടു പ്രതികൾ കൂടി പിടിയിൽ. ബ്രാഞ്ച് മാനേജരായിരുന്ന ബിജു കരീം, അക്കൗണ്ടൻ്റ സി.കെ ജിൽസ് എന്നിവരാണ് പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്ന് ആയി. ഇനി മൂന്ന് പേർ കൂടിയാണ് കേസിൽ പിടിയിലാകാനുള്ളത്. തൃശ്ശൂർ നഗരത്തിലെ കൊള്ള പലിശക്കാരിൽ നിന്ന് വായ്പ എടുത്തതായി പ്രതികൾ അന്വേഷണസംഘത്തിന് മൊഴി നൽകി. ബിസിനസ് വിപുലികരിക്കുകയായിരുന്നു ലക്ഷ്യം. വായ്പയുടെ പലിശയായി 14 കോടി രൂപ അടച്ചു. ഇതിനുള്ള 14 കോടി രൂപ ബാങ്കിൽ നിന്ന് വായ്പ എടുത്തതായും മൊഴിയിലുണ്ട്.

ബിജു കരീം, ജിൽസ്, രജി അനിൽ കുമാർ എന്നീ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തൃശൂർ ജില്ലാ സെഷൻസ് കോടതി ഇന്നലെ തള്ളിയിരുന്നു. നടന്നത് വൻ ക്രമക്കേടെന്ന് കോടതി വിലയിരുത്തി. അന്വേഷണം പ്രാരംഭ ദശയിൽ ആയതിനാൽ അപേക്ഷ തള്ളുകയായിരുന്നു. അഞ്ചാം പ്രതിയായ കിരണും മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. അതേസമയം മുഖ്യ പ്രതി ടി ആർ സുനിൽ കുമാറിനെ 14 ദിവസത്തേക്ക് ഇന്നലെ ഇരിങ്ങാലക്കുട കോടതി റിമാൻ്റ് ചെയ്തിട്ടുണ്ട്. ബാങ്ക് സെക്രട്ടറിയായിരുന്ന സുനിൽ കുമാർ പദവി ദുരുപയോഗം ചെയ്ത് വൻ സാമ്പത്തിക നേട്ടം ഉണ്ടാക്കിയതായി റിമാൻ്റ് റിപ്പോർട്ട്.

മുഖ്യ പ്രതിയായ സുനിൽകുമാറും രണ്ടാം പ്രതി ബിജു കരീമും ചേർന്ന് നടത്തിയത് 100 കോടിയിലേറെ രൂപയുടെ തട്ടിപ്പെന്ന് ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ച റിമാൻ്റ് റിപ്പോർട്ടിൽ പറയുന്നു. വ്യാജരേഖ ചമച്ചും സോഫ്ട് വെയറിൽ ക്രമക്കേട് നടത്തിയും തട്ടിപ്പ് നടന്നു. ബാങ്കിൽ അംഗത്വമില്ലാത്തമറ്റൊരു പ്രതിയായ കിരണിന് വായ്പയായി നൽകിയത് 23 കോടി രൂപയാണ്. ബാക് സെക്രട്ടറിയായ സുനിൽ കുമാറിൻ്റെ ഇടപെടൽ മൂലമാണ് ഇത് നടന്നത്. ഇത് പലിശ ഉൾപ്പെടെ 33 കോടി രൂപയുടെ കുടിശ്ശികയായി. 279 വായ്പകൾ 50 ലക്ഷത്തിന് മുകളിലുള്ളതാണ്. ഇതിൻ്റെ അപൂർണമായ രേഖകൾ മാത്രമേ ബാങ്കിലുളളൂ. ഭൂമി വില കൂട്ടിക്കാണിച്ചും വൻ തുക വായ്പകൾ നൽകി. സുനിൽ കുമാർ പല വായ്പകളും അനുവദിച്ചത് ഭരണസമിതി പ്രസിഡൻ്റിൻ്റ ഒപ്പില്ലാതെയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles