Thursday, March 28, 2024
spot_img

ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേസ്: ബിജു കരീമും സുനിൽകുമാറും അടക്കം നാല് പ്രധാന പ്രതികള്‍ പിടിയിൽ

തൃ​ശൂ​ര്‍: ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ല്‍ ബാ​ങ്ക് സെ​ക്ര​ട്ട​റി​യും മാ​നേ​ജ​രു​മു​ള്‍​പ്പെ​ടെ പ്ര​ധാ​ന പ്ര​തി​ക​ള്‍ അറസ്റ്റില്‍. ബാങ്ക് മുൻ സെക്രട്ടറി സുനിൽ കുമാർ, മുൻ മാനേജർ ബിജു കരീം, അക്കൗണ്ടന്റ് സി.കെ. ജിൽസ്, കമ്മിഷൻ ഏജന്റ് ബിജോയ് എന്നിവരെയാണ് അയ്യന്തോളിലെ ഫ്ലാറ്റിൽനിന്നു ക്രൈംബ്രാഞ്ച് പിടികൂടിയത്.

ഏജന്റ് ബിജോയ് എന്നിവരെയാണ് അയ്യന്തോളിലെ ഫ്ലാറ്റിൽനിന്നു ക്രൈംബ്രാഞ്ച് പിടികൂടിയത്. ഇന്ന് വൈകിട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. നേരത്തെ ഇവര്‍ തൃശ്ശൂരിലുണ്ടെന്ന് വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. പ്രതികള്‍ക്ക് പങ്കാളിത്തമുള്ള ഇരിങ്ങാലക്കുടയില്‍ റജിസ്റ്റര്‍ ചെയ്ത കമ്പനികളിൽ അന്വേഷണം നടത്താൻ നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. അതേസമയം സംഭവത്തില്‍ ബാങ്ക് സെക്രട്ടറി ഉള്‍പ്പടെ നാലോളം പേരെ സസ്പെന്റ് ചെയ്തിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles