Thursday, April 25, 2024
spot_img

ഭീകരരെ തുടച്ചുനീക്കാൻ ശക്തമായ മുന്നേറ്റവുമായി കശ്മീർ പോലീസ് ; വാസീം, ഇഖ്ബാൽ എന്നീ രണ്ട് ലഷ്‌കർ ഭീകരർ പിടിയിൽ; ചൈനീസ് പിസ്റ്റലുകളും എകെ-47 തിരകളും കണ്ടെടുത്തു

ശ്രീനഗർ: ജമ്മുകശ്മീരിൽ നിന്ന് ലഷ്‌കർ-ഇ-ത്വയ്ബായുമായി ബന്ധമുള്ള രണ്ട് ഭീകരരെ പിടികൂടി അറസ്റ്റ് ചെയ്ത് പോലീസ്. കശ്മീരിലെ ബഡ്ഗാമിൽ നിന്നാണ് ഭീകരരെ പിടികൂടിയത്. വാസീം എ ഗനായ്, ഇഖ്ബാൽ എ ഷെയ്ഖ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിടികൂടിയ ഭീകരരുടെ പക്കൽ നിന്നും വലിയ ആയുധശേഖരവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ചൈനീസ് പിസ്റ്റൽ, രണ്ട് പിസ്റ്റൽ മാഗസീൻ, 12 പിസ്റ്റൽ തിരകൾ, എകെ-47ന്റെ 32 തിരകൾ എന്നിവ സംഘത്തിൽ നിന്നും കണ്ടെടുത്തു.

അതേസമയം പുൽവാമയിൽ നിന്നും ഏതാനും ദിവസങ്ങൾ മുമ്പാണ് ലഷ്‌കർ ഭീകരരുടെ ആറംഗ സംഘത്തെ പോലീസ് പിടികൂടിയത്. ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കായി ജനങ്ങൾക്കിടയിൽ നിന്നുകൊണ്ട് സഹായം ചെയ്യുന്നവരായിരുന്നു അറസ്റ്റിലായത്. ഭീകരർക്ക് പാർപ്പിട സൗകര്യം ഒരുക്കുക, യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുക എന്നിവയായിരുന്നു ഇവരുടെ ദൗത്യം. എന്നാൽ ഇതിന് പിന്നാലെയാണ് രണ്ട് ലഷ്‌കർ ഭീകരരെ കൂടി പോലീസ് ബഡ്ഗാമിൽ നിന്ന് പോലീസ് പിടികൂടിയിരിക്കുന്നത്.

Related Articles

Latest Articles