Thursday, April 25, 2024
spot_img

മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരത്തിൽ; ഇന്ന് ഒപി ബഹിഷ്കരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടർമാർ ഇന്ന് ഒ പി ബഹിഷ്കരിക്കും. സൂചന പണിമുടക്കിന്റെ ഭാഗമായാണ് രാവിലെ 8 മുതല്‍ 10 വരെ ഡോക്ടർമാർ ഒ പി ബഹിഷ്കരിക്കുന്നത്. ശമ്പള പരിഷ്കരണം ആവിശ്യപ്പെട്ടാണ് സമരം. സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തില്ലെങ്കില്‍ ഈ മാസം 27 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.

പണിമുടക്കിന്‍റെ ഭാഗമായി ഇന്ന് ഡിഎംഇ ഓഫീസിന് മുന്നിലും, വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ ഓഫീസിന് മുന്നിലും ധര്‍ണ്ണയും പ്രകടനവും നടത്തും. അത്യാഹിത വിഭാ​ഗം, ഐസിയു, ലേബര്‍ റൂം, അത്യാഹിത ശസ്ത്രക്രിയകള്‍ തുടങ്ങിയവയെ പണിമുടക്കിൽ നിന്ന് നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Related Articles

Latest Articles