Thursday, April 18, 2024
spot_img

സംസ്ഥാനം മഴക്കെടുതിയില്‍; മരണം 12, 10 ജില്ലകളില്‍ റെഡ് അലര്‍ട്ട്, അതിതീവ്ര മഴയ്ക്ക് സാധ്യത, ജാഗ്രത പാലിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ അതിശക്തമായി തുടരുന്നു. മഴ മൂലം മരിച്ചവരുടെ എണ്ണം 12 ആയി. മൂന്നു പേരെ കാണാതായി. രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നാളെ മധ്യകേരളത്തിൽ മഴ ശക്തമാകും. മലയോര മേഖലയിലുള്ളവര്‍ പ്രത്യേക ജാഗ്രത പുലർത്തണമെന്നും അറിയിപ്പുണ്ട്. ആലപ്പുഴ മുതൽ കണ്ണൂർ വരെയുള്ള 10 ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. മറ്റ് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

അതേസമയം, ഇന്ന് രാത്രി തെക്കൻ, മധ്യ കേരളത്തിലെ മലയോരമേഖലകളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴ കിട്ടിയേക്കും. അറബിക്കടലിൽ നിന്നുള്ള കാറ്റ് ശക്തമാകുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളിൽ അതിജാഗ്രത വേണം. തുടർച്ചയായ ഉരുൾപ്പൊട്ടലിനും മലവെള്ളപാച്ചിലിനും സാധ്യത ഏറെയാണ്. യാതൊരുകരണവശാലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. നാളെയും ആലപ്പുഴ മുതൽ കണ്ണൂർ വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രത്യേക കടലാക്രമണ ജാഗ്രത നിർദ്ദേശം

2022 ആഗസ്റ്റ് 4 വരെ അറബിക്കടലും സമീപ പ്രദേശങ്ങളിലും കടൽ പ്രക്ഷുബ്ധമാവാനും ഉയർന്ന തിരമാലക്കും സാധ്യത ഉണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രവും മുന്നറിപ്പ് നൽകിയിരിക്കുന്നു. കേരളതീരത്ത് 3.0 – 3.3 മീറ്റർ വരെ ഉയരത്തിൽ ശക്തമായ തിരമാലക്ക് സാധ്യത ഉള്ളതിനാൽ കൂടുതൽ ജാഗ്രത പാലിക്കണം.

അറബിക്കടലിൽ ആഗസ്റ്റ് 4 വരെ യാതൊരു കാരണവശാലും മൽസ്യബന്ധനം നടത്താൻ പാടുള്ളതല്ല. ഫിഷറീസ് വകുപ്പും കോസ്റ്റ് ഗാർഡും പ്രത്യേകം ശ്രദ്ധിക്കണം

ആഗസ്ത് 6 വരെയുള്ള വേലിയേറ്റ-വേലിയിറക്ക സമയവും ഉയരവും

02-08-2022 02:44 AM 0.68m 02-08-2022 08:26 AM 0.28m
02-08-2022 03:12 PM 0.88m 02-08-2022 09:38 PM 0.34m
03-08-2022 03:46 AM 0.70m 03-08-2022 09:02 AM 0.35m
03-08-2022 03:33 PM 0.87m 03-08-2022 10:13 PM 0.28m
04-08-2022 04:44 AM 0.71m 04-08-2022 09:40 AM 0.43m
04-08-2022 03:52 PM 0.85m 04-08-2022 10:51 PM 0.22m
05-08-2022 05:44 AM 0.72m 05-08-2022 10:21 AM 0.51m
05-08-2022 04:12 PM 0.83m 05-08-2022 11:33 PM 0.16m
06-08-2022 06:48 AM 0.73m 06-08-2022 11:14 AM 0.59 m

വേലിയേറ്റ-വേലിയിറക്ക സമയങ്ങൾ കേരളത്തിന്റെ വടക്കും തെക്കും ചെറിയ മാറ്റങ്ങൾ ഉണ്ടായിരിക്കും.
വേലിയേറ്റത്തിന്റെയും വേലിയിറക്കത്തിന്റെയും നിരക്ക് സാധാരണയിൽ കൂടുതൽ കാണിക്കുന്നു. ശക്തമായ മഴയുടെ സാഹചര്യത്തിൽ വേലിയേറ്റ സമയങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യത ഉള്ളതുകൊണ്ട് പ്രത്യേകം ജാഗ്രത പാലിക്കണം.

ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 95 ആയി. കനത്ത മഴ മൂലം 24 മണിക്കൂറിനുള്ളില്‍ പൂർണമായി തകർന്നത് 23 വീടുകൾ ആണ്. 71 വീടുകൾക്ക് ഭാഗികമായി കേടുപാട് പറ്റി. മൂന്ന് ദിവസത്തെ മഴയിൽ 126 വീടുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്.

Related Articles

Latest Articles