Friday, April 19, 2024
spot_img

സ്വര്‍ണ്ണ കള്ളക്കടത്തിലും കേരളം നമ്പർ വൺ! രാജ്യത്ത് ഏറ്റവുമധികം കള്ളക്കടത്ത് സ്വർണ്ണം പിടികൂടുന്നത് കേരളത്തിലെന്ന് കേന്ദ്ര ധനമന്ത്രാലയം

ദില്ലി : രാജ്യത്ത്‌ ഏറ്റവും കൂടുതൽ കള്ളക്കടത്തുസ്വര്‍ണ്ണം പിടിക്കുന്നത് കേരളത്തില്‍ നിന്നാണെന്ന് കേന്ദ്ര ധനമന്ത്രാലയന്‍റെ റിപ്പോര്‍ട്ട്‌.മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞവര്‍ഷം 47% വര്‍ധനയുണ്ടായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

2021ല്‍ 2,154.58 കിലോഗ്രാം സ്വര്‍ണ്ണമാണ് രാജ്യത്ത് പിടിച്ചത്. കഴിഞ്ഞവര്‍ഷം ഇത് 2,383.38 കിലോഗ്രാമായി വര്‍ധിച്ചു. ഈ വര്‍ഷം ആദ്യ രണ്ട് മാസങ്ങളില്‍ തന്നെ 916.37 കിലോഗ്രാം സ്വർണ്ണം പിടികൂടി. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ മാത്രം 755.81 കിലോഗ്രാം സ്വർണ്ണം പിടികൂടി.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് 2,445 കേസുകളാണു 2021ല്‍ രജിസ്റ്റര്‍ ചെയ്തതെങ്കില്‍ കഴിഞ്ഞവര്‍ഷം ഇത് 3,982 ആയി ഉയര്‍ന്നു. കേരളത്തില്‍ മാത്രം കഴിഞ്ഞ വര്‍ഷം 1,035 കേസുകളുണ്ടായി. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്റെ അളവില്‍ കേരളം കഴിഞ്ഞാല്‍ മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ്. കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്രയില്‍ 535.65 കിലോഗ്രാം സ്വര്‍ണ്ണവും തമിഴ്‌നാട്ടില്‍ 519 കിലോഗ്രാം സ്വര്‍ണ്ണവുമാണ് പിടികൂടിയത്.

Related Articles

Latest Articles