Tuesday, April 23, 2024
spot_img

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ വിതരണം ചെയ്തു ; മികച്ച നടൻ- ജോജു ജോർജ്ജ്, ബിജു മേനോൻ, നടി- രേവതി

തിരുവനന്തപുരം: 2021ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ വിതരണം ചെയ്തു.തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ചാണ് വിതരണോദ്ഘാടന ചടങ്ങുകൾ നടന്നത്.

മികച്ച നടനുള്ള അവാര്‍ഡ് ബിജു മേനോനും ജോജു ജോര്‍ജും മികച്ച നടിക്കുള്ള പുരസ്കാരം രേവതിയും ഏറ്റുവാങ്ങി. മികച്ച സംവിധായകനുള്ള പുരസ്കാരം ദിലീഷ് പോത്തനും ഏറ്റുവാങ്ങി. ജെസി ഡാനിയേൽ പുരസ്കാരം കെപി കുമാരന് മുഖ്യമന്ത്രി സമ്മാനിച്ചു.

മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് വിനീത് ശ്രീനിവാസൻ ഏറ്റുവാങ്ങി. പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഹൃദയം എന്ന ചിത്രത്തിനാണ് അവാർഡ് ലഭിച്ചത്. മികച്ച ഗായികയ്ക്കുള്ള പുരസ്കാര൦ സിത്താര കൃഷ്ണകുമാറിനു൦ ലഭിച്ചു.

ജന൦ എന്നു൦ കാണുന്ന കാഴ്ചകൾ ഒഴിവാക്കി മലയാള സിനിമ പുതിയ പരീക്ഷണം നടത്തുകയാണെന്ന് മുഖ്യമന്ത്രി ചടങ്ങിൽ അറിയിച്ചു.പഴയതിനേക്കാൾ സ്ത്രീ സാന്നിധ്യം സിനിമയുടെ എല്ലാ മേഖലയിലും ഉണ്ടെന്നു൦ സിനിമാ മേഖലയ്ക്കായി നിരവധി കാര്യങ്ങൾ സർക്കാർ ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Latest Articles