Friday, April 19, 2024
spot_img

കളക്ഷൻ റെക്കോർഡുകൾ തകർത്ത് കേരളാ സ്റ്റോറി; വിവാദങ്ങൾ പരിഗണിക്കാതെ പ്രേക്ഷകർ നെഞ്ചിലേറ്റിയ ചിത്രം; തത്വമയി ഒരുക്കുന്ന പ്രത്യേക സൗജന്യ പ്രദർശനം നാളെ പന്തളത്ത്

തിരുവനന്തപുരം: റിലീസ് ചെയ്‌ത്‌ 26 ദിവസങ്ങൾ പിന്നിടുമ്പോൾ സുദീപ്തോ സെൻ ചിത്രം കേരളാ സ്റ്റോറി കളക്ഷനിൽ 250 കോടി കടന്നു. കേരളത്തിൽ നടക്കുന്ന ഐ എസ് റിക്രൂട്ട്മെന്റിന്റെ കഥപറയുന്ന സുദീപ്തോ സെൻ ചിത്രമായ കേരളാ സ്റ്റോറിയെ വിവാദങ്ങൾ അവഗണിച്ച് പ്രേക്ഷകൾ നെഞ്ചിലേറ്റിക്കഴിഞ്ഞു. കേരളാ സ്റ്റോറിയുടെ തത്വമയി ഒരുക്കുന്ന പ്രത്യേക പ്രദർശന പരമ്പര തുടരുന്നു. ചിത്രത്തിന്റെ നാലാമത്തെ പ്രത്യേക സൗജന്യ പ്രദർശനം നാളെ വൈകുന്നേരം 06:30 ന് പന്തളം ത്രിലോക് സിനിമാസ്സിൽ നടക്കും. പന്തളത്തെ രണ്ടാമത്തെ പ്രദർശനമാണ് നാളെ നടക്കുന്നത്.സൗജന്യ ടിക്കറ്റ് റിസർവേഷൻ തുടരുന്നു. പ്രേക്ഷകർക്ക് 8086868986 എന്ന നമ്പറിൽ വിളിച്ച് ടിക്കറ്റ് റിസർവഷൻ ചെയ്യാവുന്നതാണ്. തീയറ്റർ ഉടമകളെ ഭീഷണിപ്പെടുത്തി കേരളത്തിൽ സിനിമയുടെ പ്രദർശനം ചില സംഘടനകൾ തടയാൻ ശ്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് തത്വമയി പ്രത്യേക പ്രദർശന പരമ്പര നടത്തിയത്. തിരുവനന്തപുരത്തും പന്തളത്തുമായി നേരത്തെ മൂന്ന് ഷോകൾ വിജയകരമായി നടന്നിരുന്നു.

ഇന്ത്യയിലും 37 ലധികം വിദേശ രാജ്യങ്ങളിലും ചിത്രം ഇപ്പോഴും പ്രദർശനം തുടരുകയാണ്. പശ്ചിമബംഗാളും തമിഴ്‌നാടും ചിത്രത്തിന്റെ പ്രദർശനം നിരോധിച്ചെങ്കിലും സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് പ്രദർശന വിലക്ക് നീക്കി. പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജ്ജികളെല്ലാം സുപ്രീകോടതി ഉൾപ്പെടെ നിരവധി കോടതികൾ തള്ളിയിരുന്നു. ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾ ചിത്രത്തിന് നികുതിയിളവ് നൽകിയിരുന്നു

Related Articles

Latest Articles