അയ്യനും പൊന്നോണം; ശബരിമലനട നാളെ തുറക്കും

0

ഓണനാളുകളിലെ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രതിരുനട നാളെ വൈകിട്ട് 5 മണിക്ക് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ക്ഷേത്രനട തുറന്ന് ദീപങ്ങൾ തെളിക്കും. കൊവിഡിനോടനുബന്ധിച്ച് ഇത്തവണയും ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

ഉത്രാടപൂജയും, തിരുവോണനാൾ പൂജയും, അവിട്ടം, ചതയം എന്നീ ദിവസങ്ങളിലെ പൂജകൾക്ക് ശേഷം സെപ്തംബര്‍ 2 ന് രാത്രി 7.30 ന് ഹരിവരാസനം പാടി നട അടയ്ക്കും. ശേഷം കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 16ന് വൈകുന്നേരമാണ് ശബരിമല നട തുറക്കുക. സെപ്തംബര്‍17 മുതൽ 21 വരെ നട തുറന്നിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here