Wednesday, April 24, 2024
spot_img

നിങ്ങൾ നൽകുന്ന സ്നേഹത്തിനും, നടത്തിയ പ്രാർത്ഥനകൾക്കും , നന്ദിയോടെ കൈകൂപ്പുന്നു’- ആരാധകരോട്​ അമിതാഭ് ബച്ചൻ

മുംബൈ: കോവിഡ് സ്ഥിരീകരിച്ചതിതിന് പിന്നാലെ ആരാധകര്‍ നൽകിയ സ്​നേഹത്തിനും നടത്തിയ പ്രാര്‍ഥനകള്‍ക്കും നന്ദി പറഞ്ഞ്​ ബോളിവുഡ്​ താരം അമിതാഭ്​ ബച്ചന്‍. കോവിഡ് സ്ഥിരീകരിച്ച്‌ ഒരാഴ്​ചയായി മുംബൈ നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ് ബച്ചനും കുടുംബവും. ‘നിങ്ങളുടെ സ്നേഹം ഞങ്ങള്‍ അറിയുന്നു… പ്രാര്‍ഥന കേള്‍ക്കുന്നു..? നന്ദിയും കടപ്പാടും അറിയിക്കാനായി ഞങ്ങള്‍ കൈകൂപ്പുകയാണ്’- അഭിഷേകിനും ഐശ്വര്യക്കും ആരാധ്യക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ അമിതാഭ് ബച്ചന്‍ പറഞ്ഞു. ജൂലൈ 11നാണ് അമിതാഭിനും അഭിഷേകിനും കോവിഡ് സ്ഥിരീകരിച്ചത്.

ജൂലൈ 11നാണ് അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും രോഗം തന്നെ സ്ഥിരീകരിച്ചത്. ഇവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു . അടുത്ത ദിവസം ഐശ്വര്യക്കും മകള്‍ ആരാധ്യക്കും കോവിഡ് സ്ഥിരീകരിച്ചു. എന്നാൽ , രോഗ ലക്ഷണങ്ങൾ ഇല്ലാതിരുന്നതിനാൽ വീട്ടിൽ തന്നെ ക്വാറന്റൈനിൽ കഴിയുകയായിരുന്നു ഇരുവരും .അതേസമയം കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങള്‍ പ്രകടമായതോടെയാണ് ഇരുവരെയും നാനാവതി ആശുപത്രിയിലേക്ക് മാറ്റിയത്.

Related Articles

Latest Articles