Friday, March 29, 2024
spot_img

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള സൈബർ ആക്രമണം; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകർക്കെതിരെയുള്ള സെെബര്‍ ആക്രമണത്തെക്കുറിച്ച് ‌ അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇതിനായി തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിനാണ് അന്വേഷണ ചുമതലപെടുത്തിയിരിക്കുന്നത്. സെെബര്‍ പൊലീസ്, സെെബര്‍ സെല്‍, സെെബര്‍ ഡോം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെ അന്വേഷണ ഉദ്യോഗസ്ഥന് തിരഞ്ഞെടുക്കാം.

മുഖ്യമന്ത്രിയുടെ വെെകുന്നേരത്തുള്ള പതിവ് വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച ചില മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റ് അവതാരകര്‍ക്കുമെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വൻ തോതിൽ ആക്രമണം നടന്നിരുന്നു. ഇത് സംബന്ധിച്ച വിവരം മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള സെെബര്‍ ആക്രമണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

സമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിച്ച്‌ സെെബര്‍ സെല്‍ 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡിജിപി ആവശ്യപ്പെട്ടു. ഇതിനു പുറമേ കോവിഡ് വ്യാജപ്രചരണങ്ങളും നിരീക്ഷിക്കണമെന്നും ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്.

Related Articles

Latest Articles