Saturday, April 20, 2024
spot_img

“മിന്നല്‍ മുരളിക്ക്” ആശംസയുമായി ബോളിവുഡ് സൂപ്പര്‍ താരം ഹൃതിക് റോഷന്റെ ട്വീറ്റ്; ‘സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ സിനിമയ്ക്കായി കാത്തിരിക്കുന്നു’

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് അണിയിച്ചൊരുക്കുന്ന മിന്നല്‍ മുരളിക്ക് ആശംസയുമായി ബോളിവുഡ് സൂപ്പര്‍ താരം ഹൃതിക് റോഷന്‍. ട്വിറ്ററിലൂടെയാണ് ഹൃതിക് സിനിമയ്ക്ക് ആശംസകളറിയിച്ചത്. ‘സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ സിനിമയ്ക്കായി കാത്തിരിക്കുന്നു’ എന്നായിരുന്നു ഹൃതിക് റോഷന്റെ ട്വീറ്റ്.

കഴിഞ്ഞ ദിവസമാണ് മിന്നല്‍ മുരളിയുടെ ടീസര്‍ റിലീസായത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലാണ്. മിന്നല്‍ മുരളി എന്ന കഥാപാത്രത്തിന്റെ ഇന്‍ട്രോ ആണ് ടീസര്‍ വ്യക്തമാക്കുന്നത്.

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രത്തിന്റെ നിര്‍മ്മാണം സോഫിയ പോള്‍ ആണ്. ക്യാമറ സമീര്‍ താഹിറും സംഗീത സംവിധാനം ഷാന്‍ റഹ്മാനുമാണ് നിര്‍വഹിക്കുന്നത്. ജസ്റ്റിന്‍ മാത്യു, അരുണ്‍ അരവിന്ദന്‍ എന്നിരാണ് തിരക്കഥയൊരുക്കുന്നത്. സ്‌നേഹ ബാബു, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ബൈജു സന്തോഷ് തുടങ്ങിയവരും ടൊവിനോയോടൊപ്പം ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Related Articles

Latest Articles