പാടാത്ത വീണ ഇനി പാടുകയില്ല,,,, തന്ത്രികൾ നിശ്ശബ്ദമാക്കി അർജ്ജുനൻ മാഷ് യാത്രയായി

0

കൊച്ചി:പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ എം.​കെ​അ​ര്‍​ജു​ന​ന്‍ അ​ന്ത​രി​ച്ചു. കൊ​ച്ചി പ​ള്ളു​രു​ത്തി​യി​ലെ വ​സ​തി​യി​ല്‍ പു​ല​ര്‍​ച്ചെ 3.30 ഓ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. 84 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

1936 ആഗസ്റ്റ് 25 ന് ഫോര്‍ട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത് കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും പതിനാലു മക്കളില്‍ ഏറ്റവും ഇളയവനായാണ് അര്‍ജുനന്‍ ജനിക്കുന്നത്.

ചങ്ങനാശ്ശേരി ഗീത, പീപ്പിള്‍സ് തിയറ്റര്‍, ദേശാഭിമാനി തിയറ്റേഴ്‌സ്, ആലപ്പി തിയറ്റേഴ്‌സ്, കാളിദാസ കലാകേന്ദ്ര, കെ.പി.എ.സി തുടങ്ങിയ കലാസമിതികള്‍ക്ക്​ വേണ്ടി 300 ലേറെ ഗാനങ്ങള്‍ക്ക്​ സംഗീതം പകര്‍ന്നു.

.നാടക ​ഗാനങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. തുടര്‍ന്ന് 1968 ല്‍ കറുത്ത പൗര്‍ണി എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ ലോകത്തേക്ക് ചുവടുവെക്കുന്നത്. 5 പതിറ്റാണ്ട് നീണ്ടുകിടക്കുന്നതായിരുന്നു അദ്ദേഹത്തിന്‍‌റെ സം​ഗീത യാത്ര.വയലാര്‍, പി. ഭാസ്‌കരന്‍, ഒ. എന്‍. വി. കുറുപ്പ് എന്നിവരുടെ ഗാനങ്ങള്‍ക്കും സംഗീതം നല്‍കി.

ശ്രീകുമാരന്‍ തമ്പിക്കൊപ്പം 50 ഓളം ചിത്രങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. ഇത് മലയാള സിനിമയിലെ തന്നെ അപൂര്‍വ കൂട്ടുകെട്ടാണ്.
ശ്രീകുമാരന്‍തമ്പിയുടെ വരികള്‍ക്ക്​ അര്‍ജുനന്‍ മാസ്​റ്റര്‍ നല്‍കിയ ഇൗണങ്ങള്‍ വളരെയേറെ ജനപ്രീതി നേടി.
ജയരാജ് സംവിധാനം ചെയ്ത ‘ഭയാനകം’ എന്ന ചിത്രത്തിലെ മൂന്നു ഗാനങ്ങള്‍ക്ക് ഈണമിട്ടതിന് 2017 ലെ സംസ്ഥാന പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു.

ഈ വര്‍ഷവും കെ.പി.എ.സി, തിരുവനന്തപുരം സൗപര്‍ണിക തുടങ്ങിയ സമിതികള്‍ക്കുവേണ്ടി പാട്ടുകള്‍ ചിട്ടപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here