ഇന്ന് സംസ്ഥാനത്ത് 9 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

0

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. കാസര്‍കോട് 4, കണ്ണൂര്‍ 3 കൊല്ലം, മലപ്പുറം ഒരോരുത്തര്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 336 ആയി ഉയര്‍ന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. രണ്ട് പേര്‍ നിസ്സാമുദ്ദീനില്‍ നിന്നും വന്നവരാണ്. സമ്പര്‍ക്കം മൂലം മൂന്ന് പേര്‍ക്കാണ് രോഗം ബാധിച്ചത്. അതെസമയം 12 പേര്‍ക്ക് ഇന്ന് പരിശോധന ഫലം നെഗറ്റീവായി. കണ്ണൂര്‍ 5 പേര്‍ക്ക് , എറണാകുളം 4 പേര്‍ക്ക് തിരുവനന്തപുരം, കാസര്‍കോട്, ആലപ്പുഴ ഒരോരുത്തര്‍ക്ക് വീതവുമാണ് ഇന്ന് രോഗം ഭേദമായത്.കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here