ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

താന്‍ ഭീഷണിപ്പെടുത്തിയെന്ന നടന്‍ ഷെയ്ന്‍ നിഗത്തിന്റെ പരാതിയില്‍ വിശദീകരണവുമായി നിര്‍മാതാവ് ജോബി ജോര്‍ജ്. താന്‍ ഷെയ്നിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് ജോര്‍ജ് പറയുന്നത്. ആദ്യം 30 ലക്ഷം രൂപ തന്നോട് ആവശ്യപ്പെട്ട ഷെയ്ന്‍ പിന്നീട് 40 ലക്ഷം രൂപ ചോദിച്ചുവെന്നും ജോബി ജോര്‍ജ് ആരോപിക്കുന്നു. സിനിമയില്‍ അഭിനയിക്കുന്നതിന് ഡേറ്റ് നല്‍കിയ ശേഷം നടന്‍ തന്നെ വഞ്ചിച്ചു. നടനെതിരെ നിര്‍മാതാക്കളുടെ സംഘടനയ്ക്ക് പരാതി നല്‍കിയെന്നും ജോബി ജോര്‍ജ് മാദ്ധ്യമങ്ങളോട് പറഞ്ഞു

തന്റെ സിനിമയില്‍ അഭിനയിച്ച ശേഷം മാത്രമേ മുടി മുറിക്കാവൂ എന്ന് കരാറുണ്ട്. ഇത് മാനിക്കാതെയാണ് ഷെയ്ന്‍ മുടി മുറിച്ചതെന്നും ജോബി പറഞ്ഞു. 30 ലക്ഷം രൂപയാണ് സിനിമയ്ക്ക് വേണ്ടി ഷെയ്നിന് നല്‍കിയത്. അതിന് ശേഷം വീണ്ടും പത്ത് ലക്ഷം ആവശ്യപ്പെട്ടു. മുടി വെട്ടിയത് സംബന്ധിച്ച് ഷെയ്നിന്റെ ന്യായീകരണങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ല.

ജോബി ജോര്‍ജിന്റെ വെയില്‍ സിനിമയിലെ ഷെയിനിന്റെ കഥാപാത്രത്തിന്റെ ഗെറ്റപ്പ് സംബന്ധിച്ചാണ് വിവാദം ആരംഭിച്ചത്. വെയിലിന്റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ് താന്‍ അതേസമയം അഭിനയിച്ച ഖുര്‍ബാനി എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ ആവശ്യത്തിനായി മുടി വെട്ടേണ്ടി വന്നുവെന്നും ഇത് ഇരുസിനിമകളുടെയും പ്രൊഡ്യൂസര്‍മാരുടെ സമ്മതത്തോട് കൂടിയായിരുന്നുവെന്നും ഷെയ്ന്‍ ‘അമ്മ’ സംഘടനയ്ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

തന്റെ ചിത്രത്തിന്റെ കണ്ടിന്യൂവിറ്റി നഷ്ടപ്പെടും എന്ന് കാട്ടിയാണ് ജോബി ജോര്‍ജ് ഷെയ്നിനെ ഭീഷണിപ്പെടുത്തിയതെന്നും ഷെയ്ന്‍ പറഞ്ഞിരുന്നു.തനിക്കെതിരെ നിര്‍മ്മാതാവിന്റെ വധഭീഷണിയുണ്ടെന്ന് കാണിച്ച് ഇന്നലെയാണ് ഷെയ്ന്‍ നിഗം രംഗത്ത് വന്നത്. ഷെയ്ന്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന വെയില്‍ എന്ന ചിത്രത്തിലെ നിര്‍മ്മാതാവാണ് തനിക്കെതിരെ വധഭീഷണി മുഴക്കിയതെന്ന് താരം പരാതിയില്‍ പറഞ്ഞിരുന്നു.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here