Tuesday, April 16, 2024
spot_img

ആലപ്പുഴ ബൈപാസ്, ഇന്ന് നാടിനു സ്വന്തമാകും

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് ഇന്നു നാടിനു സമര്‍പ്പിക്കും. ദേശീയപാത 66ല്‍ യാത്ര സുഗമമാക്കാന്‍ ഉപകരിക്കുന്ന ബൈപ്പാസിന്റെ ഉദ്ഘാടനം ഉച്ചക്ക് കേന്ദ്ര ഉപരിതലഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഓണ്‍ലൈനായി നിര്‍വഹിക്കും.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യാതിഥിയാകും. ദേശീയപാതയില്‍ കളര്‍കോട് മുതല്‍ കൊമ്മാടി വരെ ആകെ 6.8 കിലോമീറ്ററാണു ബൈപ്പാസിന്റെ നീളം. കേന്ദ്ര സര്‍ക്കാര്‍ 172 കോടി, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 172 കോടി എന്നിങ്ങനെ 344 കോടി രൂപയാണ് ആകെ അടങ്കല്‍ തുക. ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിക്കും.

കേന്ദ്രസഹമന്ത്രി വി.കെ. സിങ്, ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, സിവില്‍ സെപ്ലെസ്മന്ത്രി പി. തിലോത്തമന്‍, കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍, എം.പിമാരായ എ.എം. ആരിഫ്, കെ.സി. വേണുഗോപാല്‍, ആലപ്പുഴ നഗരസഭാധ്യക്ഷ സൗമ്യ രാജ് എന്നിവര്‍ പങ്കെടുക്കും. ബൈപാസിന്റെ 4.8 എലിവേറ്റഡ് ഹൈവേയും 3.2 കിലോമീറ്റര്‍ മേല്‍പ്പാലവുമുണ്ട്. ബീച്ചിന്റെ മുകളില്‍ കൂടി പോകുന്ന സംസ്ഥാനത്തെ ആദ്യ മേല്‍പാലമെന്ന പ്രത്യേകതയും ആലപ്പുഴ ബൈപ്പാസിനു സ്വന്തമാണ്.

Related Articles

Latest Articles