Wednesday, April 24, 2024
spot_img

ബാറുകൾ തുറക്കുമോ; തീരുമാനം ഇന്ന്

തിരുവനന്തപുരം: ബാറുകൾ തുറക്കുന്നതും തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട നിർണ്ണായക തീരുമാനങ്ങൾ ഇന്നറിയാം. ഒരിടവേളക്ക് ശേഷം ചേരുന്ന മന്ത്രിസഭാ യോഗം ഈ വിഷയങ്ങളിൽ ഇന്ന് തീരുമാനം കൈക്കൊള്ളും.
ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തിൽ അടച്ചിട്ട ബാറുകൾ തുറക്കണമെന്ന എക്‌സൈസ് കമ്മിഷണറുടെ അപേക്ഷ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പൂട്ടിയ ബാറുകള്‍ വഴി ഇപ്പോള്‍ പാഴ്സലായാണ് മദ്യം വില്‍ക്കുന്നത്. അതേസമയം സാമൂഹ്യ അകലം പാലിച്ചുകൊണ്ട് നിയന്ത്രണങ്ങളോടെ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കാമെന്നാണ് എക്‌സൈസ് നിർദ്ദേശം. രാവിലെ 10 മുതല്‍ രാത്രി 9 വരെ മാത്രം പ്രവര്‍ത്തിക്കാം എന്നും ഒരു മേശയില്‍ രണ്ടു പേര്‍ക്ക് മാത്രം ഇരിക്കാം എന്നതും ഉള്‍പ്പെടെയുളള നിയന്ത്രണങ്ങളും എക്സൈസ് വകുപ്പ് ശുപാർശ ചെയ്യുന്നുണ്ട്.

നേരത്തെ പശ്ചിമ ബംഗാള്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. അതേസമയം ബാറുകള്‍ തുറക്കുന്നത് കൊവിഡ് വ്യാപനത്തിന് കാരണമായേക്കുമെന്ന വിമര്‍ശനം ശക്തമായി ഉയരുന്നുമുണ്ട്.

Related Articles

Latest Articles