Thursday, April 25, 2024
spot_img

സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ വീട്ടില്‍ മാര്‍ക്ക് ലിസ്റ്റ്: അന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയുടെ വീട്ടില്‍നിന്ന് സര്‍വകലാശാല മാര്‍ക്ക് ലിസ്റ്റ് കണ്ടെത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) ശിപാര്‍ശ പ്രകാരമാണു നടപടി.

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടില്‍നിന്നാണ് കേരള സര്‍വകലാശാലയുടെ ആറ് മാര്‍ക്ക് ലിസ്റ്റ് കണ്ടെത്തിയത്. സര്‍വകലാശാലയുടെ സീലോടുകൂടിയ പൂരിപ്പിക്കാത്ത മാര്‍ക്ക് ലിസ്റ്റാണ് റെയ്ഡിനിടെ ഡയറക്ടേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിനു ലഭിച്ചത്.

താന്‍ ബിബിഎക്ക് സര്‍വകലാശാലയിലാണു പഠിച്ചതെന്നും ആ സമയത്ത് പാളയത്തെ സര്‍വകലാശാലയുടെ ചവറ്റുകൊട്ടയില്‍ നിന്നാണ് മാര്‍ക്ക് ലിസ്റ്റ് ലഭിച്ചതെന്നാണ് ചോദ്യം ചെയ്യലില്‍ വിഷ്ണു പറഞ്ഞത്.

വിമാനത്താവളം വഴി 720 കിലോ സ്വര്‍ണം വിഷ്ണു സോമസുന്ദരമടക്കമുള്ളവര്‍ കടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ജൂണിലാണ് വിഷ്ണു സോമസുന്ദരത്തിന്റെ തിരുമലയിലെ വീട് ഡിആര്‍ഐ റെയ്ഡ് ചെയ്യുന്നത്.

Related Articles

Latest Articles