Thursday, March 28, 2024
spot_img

ഭിന്നശേഷിക്കാരായ കുട്ടികളെ ക്രൂരമായി അവഗണിച്ചു; കോവിഡ് സാമ്പത്തിക പ്രതിസന്ധിയിൽ കുട്ടികൾ വലയുന്നു

കൊച്ചി: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് നൽകിയിരുന്ന ആനുകൂല്യങ്ങൾ വെട്ടിചുരുക്കി. ഇവർക്ക് നൽകിയിരുന്ന സ്‌കോളർഷിപ്പ് തുക കൊവിഡ് മൂലമുള്ള സാമ്പത്തികമാന്ദ്യത്തിന്റെ പേരിലാണ് സർക്കാർ വെട്ടികുറച്ചത്.

സ്‌കൂൾ അടച്ചതുകൊണ്ട് ആനുകൂല്യങ്ങൾ ഇപ്പോൾ വേണ്ടെന്നുള്ള നിർദേശമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു നൽകിയിരിക്കുന്നത്. കുട്ടികൾക്കുള്ള യാത്രാബത്ത എന്ന നിലയിൽ അനുവദിച്ചിരുന്ന 12,000 രൂപ നൽകേണ്ടെന്നാണ് ഇപ്പോഴത്തെ നിർദേശം.യൂണിഫോം അലവൻസായ 1,500 രൂപയും വെട്ടിക്കുറച്ചേക്കും. ഭിന്നശേഷി വിദ്യാർഥികൾക്കുള്ള ആശ്വാസകിരണം പദ്ധതിയുടെ 600 രൂപ രണ്ടു രണ്ട വർഷമായി മുടങ്ങി കിടക്കുകയാണ്.

Related Articles

Latest Articles