Friday, April 19, 2024
spot_img

രാജ്യത്തെ മികച്ച 10 പോലിസ് സ്റ്റേഷനുകളുടെ പട്ടിക കേന്ദ്രം പുറത്തുവിട്ടു; കേരളം പുറത്ത്

ദില്ലി: രാജ്യത്തെ 10 മികച്ച പൊലീസ് സ്റ്റേഷനുകളുടെ പട്ടിക കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടു. 2020ല്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച 10 സ്റ്റേഷനുകളാണ് പട്ടികയിലിടം പിടിച്ചത്. മണിപ്പൂരിലെ തൗബാല്‍ ആണ് പട്ടികയില്‍ ഒന്നാമതായി ഇടംപിടിച്ച പൊലീസ് സ്റ്റേഷന്‍. മികച്ച സേവനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വിലയിരുത്തിയാണ് മികച്ച പൊലീസ് സ്റ്റേഷനുകളെ കണ്ടെത്തിയതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

തമിഴ്‌നാട്ടിലെ സേലം സിറ്റി, അരുണാചല്‍ പ്രദേശിലെ ചാങ്‌ലാങ്, ഛത്തീസ് ഗഡിലെ സുരാജ്പൂര്‍, ഗോവയിലെ സൗത്ത് ഗോവ, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ നോര്‍ത്ത് ആന്റ് മിഡില്‍ ആന്‍ഡമാന്‍, സിക്കിമിലെ ഈസ്റ്റ് ഡിസ്ട്രിക്‌ട്, ഉത്തര്‍പ്രദേശിലെ മൊറാദാബാദ്, ദാദ്ര നഗര്‍ഹവേലി, തെലങ്കാനയിലെ കരിംനഗര്‍ പൊലീസ് സ്റ്റേഷനുകളാണ് ആദ്യ പത്തില്‍ ഇടംപിടിച്ചത്.സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് സര്‍വേ നടത്തിയത്. ഗ്രാമീണ മേഖലകളിലും ചെറുപട്ടണങ്ങളിലുമുള്ള നിരവധി പൊലീസ് സ്റ്റേഷനുകളാണ് ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. കേരളത്തിലുള്ള ഒരു പോലീസ്‌സ്റ്റേഷന് പോലും പട്ടികയിൽ ഇടംപിടിക്കാൻ സാധിച്ചില്ല.

Related Articles

Latest Articles