Wednesday, April 24, 2024
spot_img

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രദേശവാസികള്‍ക്ക് പ്രത്യേക ദര്‍ശന സൗകര്യം; ഒരു ദിവസം 300 പേരുടെ അഡ്വാന്‍സ് ബുക്കിംഗ്

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രദേശവാസികള്‍ക്ക് പ്രത്യേക ദര്‍ശന സൗകര്യം. രാവിലെ 4.30 മുതല്‍ 8.30 വരെ പ്രത്യേക ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തും. ഗുരുവായൂര്‍ മുന്‍സിപ്പല്‍ പരിധിയിലെ താമസക്കാര്‍, ദേവസ്വം ജീവനക്കാര്‍, 70 വയസ്സ് വരെയുള്ള ദേവസ്വം പെന്‍ഷന്‍കാര്‍, ക്ഷേത്ര പാരമ്പര്യ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കായിരിക്കും സൗകര്യമൊരുക്കുക.

ഒരു ദിവസം 300 പേരുടെ അഡ്വാന്‍സ് ബുക്കിംഗ് സ്വീകരിച്ച് ദര്‍ശന സൗകര്യം ഏര്‍പ്പെടുത്താനാണ് ഭരണസമിതി തീരുമാനം. ആഴ്‍ചയില്‍ പരമാവധി ഒരു തവണ ദര്‍ശനം നടത്താന്‍ ഈ സൗകര്യം ഉപയോഗിക്കാം. പാഞ്ചജന്യം, ശ്രീവത്സം, എക്സ്റ്റന്‍ഷന്‍ എന്നീ ഗസ്റ്റ് ഹൗസുകളില്‍ മുറികള്‍ക്ക് ബുക്കിംഗ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

Related Articles

Latest Articles