Thursday, March 28, 2024
spot_img

താല്പര്യമുള്ള കൊവിഡ് രോഗികൾക്ക് ഇനി മുതൽ ആയുർവേദ ചികിത്സയും; കേന്ദ്ര സർക്കാർ ഉത്തരവ് ഒടുവിൽ ശരിവച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രോഗികൾക്ക് ഇനി മുതൽ ആയുർവേദ ചികിത്സയാകാം. രോഗലക്ഷണം ഇല്ലാത്തവർക്കും നേരിയ ലക്ഷണങ്ങൾ മാത്രമുള്ളവർക്കും ആയുർവേദ ചികിത്സയാകാമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവും പുറത്തിറങ്ങി. രോഗികളുടെ സമ്മതമുണ്ടെങ്കിൽ മാത്രമേ ആയുർവേദ ചികിത്സ നൽകാവൂ എന്ന് ഉത്തരവിലുണ്ട്.

അതേസമയം താത്പര്യം ഉള്ളവർക്ക് ആയുർവേദ ചികിത്സനൽകാമെന്ന് കേന്ദ്രസർക്കാർ നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ അലോപ്പതി ഡോക്ടർമാരുടെ എതിർപ്പ് മൂലം നിർദേശം സംസ്ഥാനത്ത് ഇതുവരെ നടപ്പാക്കിയിരുന്നില്ല.
ആവശ്യമുള്ളവർ തൊട്ടടുത്ത സർക്കാർ, ആയുർവേദ ഡിസ്പെൻസറി അല്ലെങ്കിൽ ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് സർക്കാർ അറിയിച്ചു.

Related Articles

Latest Articles