Saturday, April 20, 2024
spot_img

സ്വർണക്കടത്ത് കേസ്: ശിവശങ്കറിനെയും പ്രതി ചേർത്ത് കസ്റ്റംസ്; കേസിൽ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിനു അനുമതി നൽകി കോടതി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറെ കസ്റ്റംസ് പ്രതി ചേർത്തു. കേസിൽ ശിവശങ്കറെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി നൽകി. എറണാകുളം സെഷൻസ് കോടതിയാണ് അനുമതി നൽകിയത്.

സ്വർണ്ണക്കടത്തിൽ ശിവശങ്കറിന്റെ പങ്കിന് തെളിവ് കിട്ടിയെന്ന് കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി. അതേസമയം പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും. സ്വപ്നയുടെയും സരിതിന്റെയും കസ്റ്റഡി ആവശ്യപ്പെട്ടുള്ള റിപ്പോർട്ടും കസ്റ്റംസ് കോടതിയിൽ സമർപ്പിച്ചു. പ്രതികളെ 7 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് കസ്റ്റംസിന്റെ ആവശ്യം.

Related Articles

Latest Articles