Friday, March 29, 2024
spot_img

ഓലപ്പാമ്പിനെ കാണിച്ച് കേന്ദ്ര ഏജൻസികളെ പേടിപ്പെടുത്തണ്ട; പൊലീസ് നിയമ ഭേദഗതി പിൻവലിച്ച് പിണറായി വിജയൻ മാപ്പ് പറയണം; സുപ്രീംകോടതിയുടെ നിലപാടിന് വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ് പുതിയ നിയമമെന്ന് വി. മുരളീധരൻ

തിരുവനന്തപുരം: പൊലീസ് നിയമ ഭേദഗതി പിൻവലിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. പുതിയ നിയമം അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്. സുപ്രീം കോടതി നിലപാടിന് വിരുദ്ധവും ഭരണഘടനാ വിരുദ്ധവും ആണ് നിയമ ഭേദഗതിയെന്നും വി മുരളീധരൻ പ്രതികരിച്ചു.

ഓലപ്പാമ്പിനെ കാണിച്ച് കേന്ദ്ര ഏജൻസികളെ പേടിപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര് ശ്രമിക്കുന്നത്. ധനമന്ത്രി തോമസ് ഐസക്കിന് കുറച്ച് നാളായി ബുദ്ധിഭ്രമം ആണ് . ഇഡി നിരന്തരം കേസ് എടുക്കുന്നുവെന്ന് കള്ളപ്രചരണം നടത്തുകയാണ് ധനമന്ത്രി ചെയ്യുന്നത്. സഹതാപ തരംഗം പിടിച്ചു പാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്നും ഇത് വിലപ്പോകില്ലെന്നും കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞു.

Related Articles

Latest Articles