Friday, April 26, 2024
spot_img

മന്ത്രിമാരുടെ വിദേശ സന്ദർശനം കൂടുതലും സ്വകാര്യം; യാത്ര നടത്തിയത് കൂടുതലും യു.എ.ഇ.യിലേക്ക്

തിരുവനന്തപുരം: പിണറായി വിജയൻ മന്ത്രിസഭയുടെ വിദേശ സന്ദർശന വിവരങ്ങൾ പുറത്ത്. വിവരാവകാശ നിയമത്തിലൂടെ നേടിയ വിവരങ്ങളാണിത്.
ഈ മന്ത്രിസഭയുടെ യാത്രാരേഖകളിൽ‍ ഏറ്റവുമധികം മന്ത്രിമാർ നടത്തിയ സ്വകാര്യ വിദേശയാത്ര യു.എ.ഇ.യിലേക്ക്. സർക്കാരുമായി ബന്ധമില്ലാത്ത കാര്യങ്ങൾക്കായുള്ള യാത്രയാണ് സ്വകാര്യ യാത്രയായി കാണിക്കുന്നത്. സ്വന്തം ചെലവിലും സ്പോൺസർമാർ മുഖേനയുള്ളതുമായ യാത്രകളാണിത്.തോമസ് ഐസക്ക് മൂന്നുതവണ യു.എ.ഇ.യിൽ പോയതിൽ രണ്ടും സ്വകാര്യ സന്ദർശനങ്ങളായിരുന്നു. കടകംപള്ളി സുരേന്ദ്രൻ അഞ്ചുതവണ യു.എ.ഇ.യിൽ പോയതിൽ രണ്ടെണ്ണം സ്വകാര്യരണ്ടെണ്ണം സ്വകാര്യ സന്ദർശനമാണ്. കെ.ടി. ജലീൽ, കെ. രാജു, വി.എസ്. സുനിൽകുമാർ എന്നിവർ രണ്ടുതവണ യു.എ.ഇ.-യിൽ സ്വകാര്യ സന്ദർശനം നടത്തി. ഇ. ചന്ദ്രശേഖരൻ, എ.കെ. ശശീന്ദ്രൻ,കെ.കെ. ശൈലജ, ജി. സുധാകരൻ എന്നിവർ ഒരോ തവണയും യു.എ.ഇയിൽ സ്വകാര്യ സന്ദർശനം നടത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ നാലുതവണ യു.എ.ഇ.യിൽപോയിട്ടുണ്ടെങ്കിലും എല്ലാം ഔദ്യോഗികമായിരുന്നു. എ.കെ. ബാലൻ മൂന്നുതവണയും ഇ.പി. ജയരാജൻ രണ്ട് തവണയും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഒരു തവണയും ഔദ്യോഗികമായി യു.എ.ഇ.യിൽ പോയിട്ടുണ്ട്.

മുഖ്യമന്ത്രിയും മന്ത്രിമാരും കോവിഡ് തുടങ്ങുംവരെ പോയത് 27 രാജ്യങ്ങളിൽ

  • ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ യാത്ര ചെയ്തത് കടകംപള്ളി സുരേന്ദ്രൻ -10
  • കെ.കെ. ശൈലജ എട്ട് രാജ്യങ്ങൾ സന്ദർശിച്ചു.
  • പിണറായി വിജയൻ അമേരിക്കയിലേക്ക് നടത്തിയത് ഒരു സ്വകാര്യയാത്രയാണ്.
  • ഇ. ചന്ദ്രശേഖരനും സി. രവീന്ദ്രനാഥും ഒരു വിദേശയാത്ര മാത്രമാണ് നടത്തിയത്.
  • വി.എസ്. സുനിൽകുമാറിന്റെ അഞ്ച് വിദേശ യാത്രയും സ്വകാര്യമായണ്
    കാണിച്ചിരിക്കുന്നത്.
  • കെ. രാജുവിന്റെ മൂന്ന് വിദേശയാത്രയും സ്വകാര്യ ആവശ്യത്തിനായിരുന്നു.

Related Articles

Latest Articles