Thursday, April 25, 2024
spot_img

നഷ്ടമായത് സ്ഥിതപ്രജ്ഞനായ കർമ്മയോഗിയെ; മാർത്തോമാ സഭാ അധ്യക്ഷൻ ഡോ.ജോസഫ് മെത്രാപ്പൊലീത്തയുടെ നിര്യാണത്തിൽ അനുശോചിച്ച് പി.എസ്.ശ്രീധരൻ പിള്ള

ഐസ്വാൾ: ക്രിയാശക്തിയും ജ്ഞാന ശക്തിയും ഇച്ഛാശക്തിയും സംഗമിച്ച സ്ഥിതപ്രജ്ഞനായ കർമ്മയോഗിയെയാണ് മാർത്തോമാ സഭാ അധ്യക്ഷൻ ഡോ.ജോസഫ് മെത്രാപ്പൊലീത്തയുടെ വേർപാടോടെ നഷ്ടമായതെന്ന് മിസോറാംഗവർണർ പി.എസ് ശ്രീധരൻ പിള്ള.

സാമൂഹ്യ സേവനവും ആത്മീയതയിൽ ഊന്നിയ മനുഷ്യ നിർമ്മിതിയും ജീവിത വൃതമാക്കിയ അദ്ദേഹം കഠിനാദ്ധ്വാനവും നിരന്തര യാത്രയും നടത്തി മാർത്തോമ സഭയെ ലോകമെമ്പാടും വ്യാപിപ്പിക്കാൻ ശമിച്ച വ്യക്തിത്വത്തിന്നുടമയാണ്.

എഴുത്തിന്റെ വീഥിയിൽ തനിക്ക് എന്നും അദ്ദേഹം പ്രോത്സാഹനം നൽകിയിരുന്നഎന്നും 2016 ൽ ചെങ്ങന്നൂരിൽ താൻ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരിക്കെ തന്റെ പുസ്തകം പ്രകാശനം ചെയ്യാൻ അദ്ദേഹം തയ്യാറായത് ഓർക്കുന്നു എന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.

ജീവിതത്തിലുടനീളം തളർച്ച യറിയാത്ത ഒരു പോരാളിയായിരുന്നു മെത്രാപ്പൊലീത്ത എന്നും കൊറോണ ശമിച്ച ശേഷം മിസോറാമിൽ വരാമെന്നും രാജ്ഭവനിൽ അതിഥിയായി താമസിക്കണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നത് നടപ്പാക്കാനാവാതെ പോയതിൽ തനിക്ക് വേദനയുണ്ട് എന്നും
ഡോ: ജോസഫ് മാർ മെത്രാപ്പൊലീത്തയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്ന വേളയിൽ അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles