Thursday, April 25, 2024
spot_img

മോട്ടോര്‍ വാഹനനിയമം ; ഗ​താ​ഗ​ത​നിയമലംഘകര്‍ക്ക് ​ഏ​ര്‍​പ്പെ​ടു​ത്തി​യ പി​ഴ​യി​ല്‍ ഇളവില്ലെന്ന്​ കേന്ദ്രം

തി​രു​വ​ന​ന്ത​പു​രം: മോട്ടോ​ര്‍ വാ​ഹ​ന നി​യ​മ ഭേ​ദ​ഗ​തി​യി​ലൂ​ടെ ഗ​താ​ഗ​ത​നിയമലംഘകര്‍ക്ക് ​ഏ​ര്‍​പ്പെ​ടു​ത്തി​യ പി​ഴ​യി​ല്‍ ഇ​ള​വ്​ വ​രു​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്ന്​ സം​സ്ഥാ​ന​ത്തി​ന്​​ കേ​​ന്ദ്ര​ത്തിന്‍റെ വി​ശ​ദീ​ക​ര​ണം.പി​ഴ​ത്തു​ക കു​റ​യ്​​ക്ക​ല്‍ പ​രി​ഗ​ണി​ക്കാ​മോ എ​ന്നാ​രാ​ഞ്ഞു​ള്ള ഗ​താ​ഗ​ത സെ​ക്ര​ട്ട​റി കെ.​ആ​ര്‍. ജ്യോ​തി​ലാ​ലി​​ന്‍റെ സ​ന്ദേ​ശ​ത്തി​നാ​ണ്​ ​കേ​​ന്ദ്ര ഗ​താ​ഗ​ത ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി മ​റു​പ​ടി നല്‍കിയിരിക്കുന്നത്.

നി​ര​ക്ക്​ കു​റ​യ്​​ക്ക​ല്‍ യു​ക്തി​സ​ഹ​മ​ല്ലെ​ന്നും പ​രി​ഗ​ണി​ക്കാ​നാ​കി​ല്ലെ​ന്നു​മാ​ണ്​ വി​ശ​ദീ​ക​ര​ണ​ത്തി​ലു​ള്ള​ത്.ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്‌​ ശി​പാ​ര്‍​ശ​ക​ളും നി​ര്‍​ദേ​ശ​ങ്ങ​ളും സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന്​ ഗ​താ​ഗ​ത ക​മീ​ഷ്​​ണ​റേ​റ്റി​നോ​ട്​ സ​ര്‍​ക്കാ​ര്‍​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ള​വു​ക​ള്‍​ക്കു​ള്ള നി​യ​മ​സാ​ധ്യ​ത​ക​ള്‍ പ​രി​ശോ​ധി​ക്ക​ലാ​ണ്​ ല​ക്ഷ്യം.

പി​ഴ​യി​ല്‍ ഇ​ള​വ്​ വ​രു​ത്തു​ന്ന​തി​ലെ നി​യ​മ​സാ​ധു​ത സം​സ്ഥാ​ന നി​യ​മ​വ​കു​പ്പ്​ പ​രി​ശോ​ധി​ക്കും. സാ​ധ്യ​മല്ലെ​ങ്കി​ല്‍ നി​യ​മ​വ​കു​പ്പി​ന്‍റെ ഭേ​ദ​ഗ​തി​ക​ളോ​ടെ വീ​ണ്ടും കേ​ന്ദ്ര​ത്തെ സ​മീ​പി​ക്കാ​നാ​ണ്​ ആലോ​ച​ന. പി​ഴ​ത്തു​ക​ക്ക്​ പു​റ​മേ ഓട്ടോ​റി​ക്ഷ​ക​ളു​ടെ​യ​ട​ക്കം പെ​ര്‍​മി​റ്റ്​ പു​തു​ക്ക​ലി​നു​ള്ള പു​തി​യ തു​ക ഭാ​രി​ച്ച​താ​ണെ​ന്നാ​ണ്​ സം​സ്ഥാ​ന സ​ര്‍​ക്കാ​റിന്‍റെ നി​ല​പാ​ട്. നേ​ര​ത്തേ 2000 രൂ​പ​യു​ണ്ടാ​യി​രു​ന്ന​​ത്​ ഇ​പ്പോ​ള്‍ 10,000 രൂ​പ​യാ​യാ​ണ്​ വ​ര്‍​ധി​പ്പി​ച്ച​ത്.

Related Articles

Latest Articles