Wednesday, April 24, 2024
spot_img

“തിന്മയുടെ മേല്‍ നന്മ നേടിയ വിജയം”; നവരാത്രിക്കാലത്തിന് തുടക്കം

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആരാധനയുടെയും നൃത്തത്തിന്‍റെയും വിദ്യാരംഭത്തിന്‍റെയും ഉത്സവമായ നവരാത്രി കാലത്തിനു തുടക്കം. മഹാമാരിയെ തുടർന്ന് ആഘോഷം പൂർണമായും ഒഴിവാക്കിയാണ് ഇത്തവണത്തെ നവരാത്രി ആഘോഷം. സർവവിദ്യയുടെയും അവിദ്യയുടെയും അധിപയും, ത്രിമൂർത്തികൾക്കു പോലും ആരാധ്യയും ജഗത് മാതാവുമായ ദുർഗ്ഗയെ പ്രീതിപ്പെടുത്തുകയാണ് നവരാത്രി പൂജയിലൂടെ ലക്ഷ്യമിടുന്നത്. ആർഷ ഭാരതത്തിൽ പൗരാണികകാലം മുതൽ ആഘോഷിക്കാറുള്ളതാണ് നവരാത്രി. അന്ധകാരത്തിൻ മേൽ ,ആസുരതയുടെ മേൽ ,അജ്ഞതയുടെമേൽ എല്ലാമുള്ള നന്മയുടെ,വിജയമായാണ് നവരാത്രിയായി ആഘോഷിച്ചു വരുന്നത്.

അതേസമയം ആചാരാനുഷ്ഠാനങ്ങൾക്ക് പ്രാമുഖ്യം കൊടുത്തുള്ള ചടങ്ങുകൾ ജില്ലയിലെ ക്ഷേത്രങ്ങളിലും വീടുകളിലും നടക്കും. ക്ഷേത്രങ്ങളില്‍ നവരാത്രി ചടങ്ങുകൾ മാത്രമാകും നടക്കുക. ആഘോഷങ്ങളോ, കലാപരിപാടികളോ, വിദ്യാരംഭ ചടങ്ങുകളോ ഈ പശ്ചാത്തലത്തിൽ ഉണ്ടായിരിക്കില്ല. പൂര്‍ണ്ണമായും പ്രോട്ടോകോൾ അനുസരിച്ച് ദർശന സൗകര്യമുണ്ടാകും. വാഹനപൂജ തുടങ്ങിയ ചടങ്ങുകളും ഇതേതുടർന്ന് ഉണ്ടാകില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles