Thursday, April 25, 2024
spot_img

ശബരിമലയിൽ കൊവിഡ് പടർത്തിയെ അടങ്ങു; പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം ഉയര്‍ത്തി

ശബരിമല: ശബരിമലയില്‍ പ്രതിദിന തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തീര്‍ഥാടകരുടെ എണ്ണം ആയിരത്തില്‍നിന്ന് 2,000 ആക്കി ഉയര്‍ത്താനുള്ള തീരുമാനത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇതനുസരിച്ച്‌ ബുധനാഴ്ച മുതല്‍ ബുക്കിങ് ആരംഭിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ ദര്‍ശനം നടത്താവുന്ന തീര്‍ഥാടകരുടെ എണ്ണം 3,000 ആയും വര്‍ധിപ്പിച്ചു. നേരത്തെ ഇത് 2,000 ആയിരുന്നു. കഴിഞ്ഞദിവസം ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം ഭക്തരുടെ എണ്ണം ഉയര്‍ത്താന്‍ ശിപാര്‍ശ ചെയ്തിരുന്നു.

Related Articles

Latest Articles