പിണറായി സർക്കാർ കേരളത്തെ തകർത്തുതരിപ്പണമാക്കി,മതഭീകരവാദികൾ സർക്കാരിന്റെ കൂട്ടുകാർ;നിർമ്മല സീതാരാമൻ

fm Nirmala Sitaraman blames pinarayi government

0
FM Nirmala Sitaraman

കേരളത്തിലെ ഇടത് സര്‍ക്കാരിനും കിഫ്ബിക്കുമെതിരെ രൂക്ഷവിമ‌ര്‍ശനവുമായി കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍. കേരളത്തിലെ എല്ലാ പദ്ധതി നിര്‍വഹണവും കൈകാര്യം ചെയ്യുന്നത് കിഫ്ബിയാണെന്നും ഇത് എന്ത് തരം ബജറ്റ് തയ്യാറാക്കലാണെന്നും നിര്‍മ്മല സീതാരാമന്‍ ചോദിച്ചു. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് സി.എ.ജി പറഞ്ഞിട്ടുണ്ടെന്നും നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ എറണാകുളത്ത് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

കേരളത്തിന്റെ ക്രമസമാധാന നില തകർന്നിരിക്കുകയാണെന്ന് വാളയാര്‍, പെരിയ, വയലാര്‍ കൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടി നിര്‍മ്മല സീതാരാമന്‍ ആരോപിച്ചു. കേരളമെങ്ങനെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കപ്പെടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.എസ്ഡിപിഐയുമായി ഇടത് സര്‍ക്കാരിന് രഹസ്യബന്ധമുണ്ട്. ദൈവത്തിന്റെ സ്വന്തം നാട് മതമൗലികവാദികളുടെ നാടായി മാറി. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് ബന്ധമുണ്ടെന്നും ചോദ്യങ്ങള്‍ക്കൊന്നും സര്‍ക്കാരിന് മറുപടിയില്ലെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.