Saturday, April 20, 2024
spot_img

ശബരിമലയിൽ വീണ്ടും സർക്കാരിന്റെ അനാസ്ഥ ഇത്തവണ അനാസ്ഥയുടെ ഇരയായത് പാവം മിണ്ടാപ്രാണി; ശബരിമലയിൽ നടയ്ക്ക് വെക്കുന്ന രണ്ടു കാളകളെ പുലിപിടിച്ചു സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും പ്രാഥമിക ശുശ്രൂഷ പോലും നൽകാതെ അധികൃതരുടെ അലംഭാവം

നിലയ്ക്കൽ .ശബരിമലയിൽ നടയ്ക്ക് വെക്കുന്ന രണ്ടു കാളകളെ പുലി പിടിച്ചു. കാളകളേ പാർപ്പിക്കുന്ന നിലയ്ക്കലിൽ കഴിഞ്ഞ ദിവസം രാത്രിയിൽ അഴിച്ചുവിട്ടിരുന്ന രണ്ട് കാളകളെയാണ് പുലി പിടിച്ചത്. എന്നാൽ രക്ഷപെട്ട കാളകൾ മുറിവുമായി നിലയ്ക്കലിൽ തന്നെ അലയുകയാണ് .

ഇതുവരെയും വെറ്റിനറി വിഭാഗം വരുകയോ ,ഉദ്യോഗസ്ഥർ അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് അയ്യപ്പ ഭക്തർ പറയുന്നു .വളരെ ദയനീയമായ കാഴ്ചയാണ് ഇതെന്നാണ് ഭക്തരുടെ അഭിപ്രായം. അതേസമയം എത്രയും പെട്ടന്ന് മിണ്ടാപ്രാണികൾക്ക് ചികിത്സ ഉറപ്പാക്കണമെന്ന് ക്ഷേത്ര ആചാര സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല ആവശ്യപ്പെട്ടു . സംസ്ഥാന സർക്കാരിന്റെ അലംഭാവം തന്നെയാണ് ഇത്തരം പ്രശ്നങ്ങളും ദയനീയ കാഴ്ചകളും ഉണ്ടാകാൻ കാരണമെന്നത് പൂർണമായും വ്യക്തമാണ്.

Related Articles

Latest Articles