Thursday, April 25, 2024
spot_img

ശബരിമല നട ഇന്ന് തുറക്കും; ആറുമാസത്തെ ഇടവേളയ്ക്കുശേഷം ഭക്തര്‍ സന്നിധാനത്ത്

ശബരിമല: ശബരിമല നട ഇന്ന് തുറക്കും. തുലാമാസപൂജകൾക്കായാണ് നട തുറക്കുന്നത്. ആറുമാസത്തെ ഇടവേളയ്ക്കുശേഷം നാളെ ശബരിമല സന്നിധാനത്ത് ഭക്തരെത്തും. ശനിയാഴ്ച രാവിലെ അഞ്ചുമുതലാണ് ഭക്തർക്ക് ദർശനം. കോവിഡ് വ്യാപനത്തെത്തുടർന്ന് നിയന്ത്രണങ്ങളുണ്ടായിരുന്ന ശബരിമലയിൽ അതിനുശേഷം ആദ്യമായാണ് ഭക്തരെ പ്രവേശിപ്പിക്കുന്നത്. വെർച്ച്വൽക്യൂ വഴി ബുക്കുചെയ്ത 250 പേർക്ക് വീതമാണ് ദിവസേന ദർശനാനുമതിയുളളത്. നടയടയ്ക്കുന്ന 21 വരെ ആകെ 1250 പേർക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദര്‍ശനം നടത്താവുന്നതാണ്.

പടിപൂജ, ഉദയാസ്തമയപൂജ, കളഭാഭിഷേകം എന്നിവ എല്ലാ ദിവസവും ഉണ്ടായിരിക്കും. ശനിയാഴ്ച രാവിലെ എട്ടിന് അടുത്ത വർഷത്തേക്കുള്ള ശബരിമല-മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പും നടക്കും. അതേസമയം തുലാമാസ പൂജകള്‍ക്കായി ഇന്നു നട തുറക്കുന്നതിന്റെ ഭാഗമായി നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ആശുപത്രികളും മറ്റു സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലകയറുമ്പോൾ മാസ്‌ക് ധരിക്കുന്നത് പ്രയാസമാണ്. അതേസമയം മറ്റുള്ള സമയത്ത് മാസ്ക് നിർബന്ധമാണ്. ദർശനം സുഗമമായി നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കി. മലകയറാൻ പ്രാപ്തരാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റും ഭക്തർ കരുതണം. 10-നും 60-നും ഇടയ്ക്ക് പ്രായമുള്ളവർക്കു മാത്രമാണ്

Related Articles

Latest Articles