Saturday, April 20, 2024
spot_img

കേരളത്തിൽ പലർക്കും ജോലി നഷ്ടപ്പെടുന്നു; ആത്മഹത്യകൾ പെരുകുന്നു; ജോലിയിൽ നിന്ന് പിരിച്ചുവിട്ട സ്കൂൾ ജീവനക്കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് സ്വകാര്യ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം മരതൂര്‍ സ്വദേശി ശ്രീകുമാറാണ് മരണപ്പെട്ടത്. സ്കൂളിൽ നിന്നും പിരിച്ചു വിട്ടതിനാൽ അതേ സ്‌കൂളിന് സമീപം ഓട്ടോറിക്ഷയിലിരുന്ന് തീകൊളുത്തിയാണ് ആത്മഹത്യ ചെയ്തത്.

തിരുവനന്തപുരം കരിയകം ചെമ്പക സ്‌കൂളിലെ ജീവനക്കാരനായിരുന്നു ശ്രീകുമാര്‍. ആറു മാസം മുമ്പ് കോവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. ഇതിനെ തുടർന്ന് മനോവിഷമവും സാമ്പത്തിക പ്രയാസങ്ങളുമാണ് ശ്രീകുമാറിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.

Related Articles

Latest Articles