Friday, March 29, 2024
spot_img

സിപിഎം അനുകൂല ഓൺലൈൻ മാധ്യമത്തിലൂടെയും സോഷ്യൽ മീഡിയയിലൂടെയും അപകീർത്തികരമായ വ്യാജ വാർത്ത; ശോഭ സുരേന്ദ്രൻ പരാതി നല്‍കി, വ്യക്തിഹത്യയില്‍ തളരില്ല

കൊച്ചി: ഓൺലൈൻ മാധ്യമത്തിലൂടെയും സോഷ്യൽ മീഡിയയിലൂടെയും അപകീർത്തികരമായ വ്യാജ വാർത്ത തനിക്കെതിരെ പ്രചരിപ്പിക്കുന്നതായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. സംഭവത്തില്‍ തൃശൂർ കമ്മീഷണർക്കും സൈബർ പോലീസിനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പരാതി നൽകി. ഇതിന്റെ പിന്നിൽ ആരായാലും അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. കുറച്ചു നാളായി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമല്ലാത്തതിനാൽ കഥകളുണ്ടാക്കുന്ന ഇത്തരക്കാരോട് പുച്ഛം മാത്രമാണുള്ളതെന്നും അവര്‍ പറയുന്നു.

ഒരു ഓൺലൈൻ മാധ്യമമാണ് ആദ്യം ഇത്തരത്തിൽ അവഹേളനപരമായ വാർത്തകൾ പടച്ചു വിട്ടതെന്നും, ഇത് ഏറ്റുപിടിച്ച് തന്റെ രാഷ്ട്രീയ എതിരാളികൾ സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ അപകീർത്തികരമായ പോസ്റ്റുകളും കമന്റുകളും ഇടുന്നതായും അവർ പരാതിയിൽ പറയുന്നു. അത്തരത്തിൽ പോസ്റ്റും കമന്റും ഇട്ടവരുടെ പേരും ഐഡിയും സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.

Related Articles

Latest Articles