സ്വർണക്കള്ളക്കടത്ത് കേസ്; ജലീലിനെ എൻഐഎയും ചോദ്യംചെയ്യും

0

ദില്ലി: സ്വർണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ എൻഐഎ രണ്ടുദിവസത്തിനകം ചോദ്യംചെയ്യുമെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസിന്‍റെ റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ട് മന്ത്രിയുടെ മൊഴി രേഖപ്പെടുത്തുമെന്നും എൻ.ഐ.എ. മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചതായി ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്.

മതഗ്രന്ഥങ്ങളുടെ വിതരണത്തിന്‍റെ മറവിൽ സ്വർണക്കള്ളക്കടത്ത് നടന്നിട്ടുണ്ടോയെന്ന് അന്വേഷിച്ചറിയാനാണ് മന്ത്രിയെ ചോദ്യംചെയ്യുന്നത്. അതേസമയം കേസിൽ ജലീലിന്‍റെ പേര് ചേർക്കപ്പെട്ടിട്ടില്ലെന്നും അധികൃതർ അറിയിച്ചു. സ്വപ്നാ സുരേഷിന്‍റെ കൈവശമുണ്ടായിരുന്ന ഉപകരണങ്ങളിൽനിന്ന് ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും കേസന്വേഷണവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം വീണ്ടും യു.എ.ഇ. സന്ദർശിക്കുമെന്നും എൻ.ഐ.എ. വൃത്തങ്ങൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here