Saturday, April 20, 2024
spot_img

കേരളത്തിൽ വന്ന് ആറാടാം എന്ന് കരുതണ്ട; സര്‍ക്കാരിനെതിരെ ഉപജാപം നടത്തുകയാണ് എൻഫോഴ്സ്മെന്‍റ് : ഭീഷണി മുഴക്കി തോമസ് ഐസക്ക്

തിരുവനന്തപുരം: കിഫ്ബിക്കെതിരെ അന്വേഷണം എന്ന വാര്‍ത്തക്ക് പിന്നിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് തന്നെയെന്ന ആരോപണം ഉന്നയിച്ച് ധനമന്ത്രി തോമസ് ഐസക്. ഇഡി തന്നെയാണ് വാര്‍ത്ത ചോര്‍ത്തിയത്. തലക്കെട്ട് ഇതാകണം എന്ന് വരെ നിര്‍ദ്ദേശം വന്നു. സര്‍ക്കാരിനെതിരെ ഉപജാപം നടത്തുകയാണ് ഇഡിയെന്നും റഡാറും കൊണ്ട് ഇവിടെ വന്നാൽ കാല് കഴയ്ക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

സര്‍ക്കാരിനെ അട്ടിമറിക്കാൻ ഇഡിയും സിഎജിയും തമ്മിൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച തോമസ് ഐസക് നിയമസഭയിൽ വച്ചിട്ടില്ലാത്ത റിപ്പോര്‍ട്ടിൽ ഇഡി നടപടി അവകാശ ലംഘനമാണെന്നും പറഞ്ഞു.

കേരളത്തിൽ വന്ന് ആറാടാം എന്ന് കരുതരുത്. ഇഡി നടപടി അന്ത്യന്തം പ്രതിഷേധാര്‍ഹമാണ്. ഇഡി നടപടിയും സിഎജിയുടെ അവകാശ ലംഘനവും സംബന്ധിച്ച് പ്രതിപക്ഷ നേതാവ് മൗനം വെടിയണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. ഭീഷണിക്ക് വഴങ്ങാൻ സർക്കാരിനെ കിട്ടില്ലന്നും നിമപരമായി നേരിടാനാണ് തീരുമാനം എന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

Related Articles

Latest Articles