Thursday, April 25, 2024
spot_img

‘ബുറേവി’ ചുഴലിക്കാറ്റ്; തിരുവനന്തപുരം വിമാനത്താവളം അടയ്ക്കും; പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നാളെ രാവിലെ 10 മുതല്‍ വൈകിട്ട് ആറു വരെ നിര്‍ത്തിവയ്ക്കും. ബുറേവി ചുഴലിക്കാറ്റ് വെള്ളിയാഴ്ച ഉച്ചയോടെ തിരുവനന്തപുരത്ത് വീശാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആണിത്. എയര്‍പോര്‍ട്ട് അധികൃതര്‍ ഇക്കാര്യം അറിയിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. വിമാനത്താവള പ്രവര്‍ത്തനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടി.

സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. കേരളസര്‍വകലാശാല നാളെ (ഡിസംബര്‍ 4) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുന്നതായിരിക്കുമെന്നും പത്രകുറിപ്പില്‍ അറിയിച്ചു. എം.ജി സര്‍വകലാശാലയും ഡിസംബര്‍ 4 ലെ പരീക്ഷകള്‍ മാറ്റിവച്ചു. ബുറെവി ചുഴലിക്കാറ്റിന്‍റെ സഞ്ചാരദിശയില്‍ വീണ്ടും മാറ്റം. തിരുവനന്തപുരം ജില്ലയിലെ പൊന്‍മുടി വഴി കേരളത്തില്‍ പ്രവേശിക്കുമെന്നാണ് പുതിയ പ്രവചനം. ആറ്റിങ്ങലിനും വര്‍ക്കലയ്ക്കുമിടയിലൂടെ കാറ്റ് അറബിക്കടലിലേക്കു നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Related Articles

Latest Articles