Wednesday, April 24, 2024
spot_img

വടകരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്;ലോറി ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് ബസ് യാത്രക്കാർ

കോഴിക്കോട്:കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധിപേർക്ക് പരിക്ക്. ദേശീയ പാതയിൽ വടകരയ്ക്കടുത്ത് പാലയാട്ട് നടയിൽ ആണ് അപകടമുണ്ടായത്. ലോറി ഡ്രൈവർ ഉൾപ്പെടെ ബസിലെ യാത്രക്കാരായ 15ൽ ഏറെ പേർക്കാണ് പരിക്കേറ്റത്.

കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസിൽ പയ്യോളി ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറി ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം തകർന്നു. വടകരയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘമെത്തി കാബിൻ വെട്ടിപൊളിച്ചാണ് ലോറി ഡ്രൈവറെ പുറത്തെടുത്തത്. സാരമായി പരിക്കേറ്റ ഇയാളെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് ബസ് യാത്രക്കാർ പറഞ്ഞു. പരിക്കേറ്റ ബസ് ജീവനക്കാരും യാത്രക്കാരും വടകര ജില്ല ആശുപത്രിയിൽ ചികിൽസ തേടി. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

Related Articles

Latest Articles