Saturday, April 20, 2024
spot_img

വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗം; കെ സ്വിഫ്റ്റ് ബസ് പിന്തുടർന്ന് ഡ്രൈവർക്ക് പിഴ ചുമത്തി പോലീസ്

കോട്ടയം: വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച കെ സ്വിഫ്റ്റ് ഡ്രൈവർക്ക് പൊലീസ് പിഴ ചുമത്തി. കോട്ടയം ടൗണിൽ കൂടി ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിച്ച് ബസ് ഓടിക്കുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട പോലീസ് ബസിനെ പിന്തുടരുകയും പിന്നീട് കെഎസ്ആർടിസി സ്റ്റാൻഡിലെത്തി പിഴ ചുമത്തുകയും ചെയ്തു.

ജനറൽ പെറ്റി ഇനത്തിൽ 2000 രൂപയാണ് കെ സ്വിഫ്റ്റ് ബസ് ഡ്രവർക്ക് പിഴ ചുമത്തിയത് . കോഴിക്കോട് കൊട്ടാരക്കര റൂട്ടിൽ നടത്തുന്ന ബസാണ് പൊലീസ് പിന്തുടർന്ന് പിടികൂടിയത്.

Related Articles

Latest Articles