Friday, March 29, 2024
spot_img

ഇന്ത്യയിലെ ആദ്യ സാനിറ്ററി നാപ്കിന്‍ രഹിത ഗ്രാമമാകാനൊരുങ്ങി കുമ്പളങ്ങി; മാതൃകാ ഗ്രാമമായും പ്രഖ്യാപിക്കും

കൊച്ചി: ഇന്ത്യയിലെ ആദ്യ സാനിറ്ററി നാപ്കിന്‍ രഹിത ഗ്രാമമാകാനൊരുങ്ങി കൊച്ചിയിലെ കുമ്പളങ്ങി എന്ന ഗ്രാമം. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഇന്ന് നടത്തും.

എറണാകുളം മണ്ഡലത്തില്‍ നടപ്പാക്കുന്ന എന്ന പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നതെന്ന് ഹൈബി ഈഡന്‍ എംപി വ്യക്തമാക്കി.

‘അവള്‍ക്കായി’ പദ്ധതിയുടെ ഭാഗമായി 18 വയസ്സും അതിന് മുകളില്‍ പ്രായമുള്ള എല്ലാ സ്ത്രീകള്‍ക്കും മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്യും. ആകെ 5000ത്തോളം മെന്‍സ്ട്രല്‍ കപ്പുകളുടെ വിതരണമാണ് ഇന്ന് നടത്തുക.

ഈ പദ്ധതിയുടെ മറ്റ് പങ്കാളികള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, എച്ച്എല്‍എല്‍ മാനേജ്മെന്റ് അക്കാദമിയുടെ ‘തിങ്കള്‍’ സ്‌കീം തുടങ്ങിയവരാണ് .

ഇന്ത്യയിലെ ആദ്യത്തെ മാതൃകാ വിനോദസഞ്ചാര ഗ്രാമമായ കുമ്പളങ്ങിയെ ചടങ്ങില്‍ മാതൃകാ ഗ്രാമമായും ഗവര്‍ണര്‍ പ്രഖ്യാപിക്കും. പ്രധാനമന്ത്രി സന്‍സദ് ആദര്‍ശ് ഗ്രാം യോജന വഴിയാണ് മാതൃകാ ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്.

അതേസമയം കൊച്ചിയില്‍ എത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ കുമ്പളങ്ങിയില്‍ പുതിയ ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ കൂടി സ്ഥാപിക്കുന്നുണ്ട്.

തിരുവാഭരണ ഘോഷയാത്ര തത്സമയക്കാഴ്ച | Live

Related Articles

Latest Articles