Wednesday, April 24, 2024
spot_img

മാന്യമായി പെരുമാറണം; അയല്‍ക്കാരെ ശല്യപ്പെടുത്തരുത്; പിതാവിനെ മര്‍ദ്ദിച്ച കേസില്‍ മകന് ആറുമാസം തടവുശിക്ഷവിധിച്ച് കോടതി

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പിതാവിനെ മര്‍ദ്ദിച്ച കേസില്‍ സ്വദേശി യുവാവിന് ആറുമാസം തടവുശിക്ഷ വിധിച്ച് കോടതി. പിതാവിന്റെ പരാതിയിലാണ് നടപടിയെന്ന് പ്രാദേശിക ദിനപ്പത്രത്തെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. മിസ്‌ഡെമീനര്‍ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.

മാന്യമായി പെരുമാറണമെന്നും അയല്‍വാസികളെ ശല്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും മകനോട് പറഞ്ഞതിനാണ് പിതാവിന് മര്‍ദ്ദനമേറ്റത്. മകന്‍ പിതാവിനെ ചവിട്ടുകയും മുഖത്ത് അടിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും ഹീനമായ പ്രവൃത്തിയാണെന്നും കോടതി നിരീക്ഷിച്ചു. പ്രതിയുടെ പ്രായമോ എവിടെ വെച്ചാണ് പിതാവിനെ മര്‍ദ്ദിച്ചതെന്നോ അറിവില്ല.

Related Articles

Latest Articles