Wednesday, April 24, 2024
spot_img

ഇത് ജന നായകൻ ..! മുത്തലാഖ് നിർത്തലാക്കൽ ഉൾപ്പെടെ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി നടപടികൾ സ്വീകരിച്ച നരേന്ദ്ര മോദിയെ പ്രശംസിച്ച് വിവിധ മുസ്ലീം സംഘടനകൾ

ചണ്ഡീഗഢ് : മുത്തലാഖ് നിർത്തലാക്കൽ ഉൾപ്പെടെ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി നിരവധി നടപടികൾ സ്വീകരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ സർക്കാരിനെയും വിവിധ മുസ്ലീം സംഘടനാ നേതാക്കൾ പ്രശംസിച്ചു.”മുത്തലാഖ് സമ്പ്രദായം ഇസ്‌ലാമും അംഗീകരിക്കുന്നില്ല. അഹമ്മദിയ മുസ്ലീം സമൂഹം ഇത് ആദ്യം മുതൽ അംഗീകരിക്കുന്ന ഒന്നല്ല. അതിനാൽ മോദി സർക്കാരിന്റെ ഈ നടപടി സ്ത്രീ ശാക്തീകരണത്തിലേക്കുള്ള ഒരു നല്ല ചുവടുവയ്പ്പാണ്. നിരാലംബരായ സ്ത്രീകൾക്ക് പദവി നൽകാനാണ് ഈ തീരുമാനം എടുത്തത്. ഈ സംരംഭത്തെ ഞങ്ങൾ ബഹുമാനിക്കുന്നുവെന്ന് മുസ്ലീം സംഘടനാ നേതാവ് അഹമ്മദ് പറഞ്ഞു.പ്രധാനമന്ത്രി മോദിയെ ലോകം അംഗീകരിക്കുന്നുവെന്നും അദ്ദേഹം ഇന്ന് ആഗോള നേതാവാണെന്നും നമ്മുടെ രാജ്യത്തെ ലോകത്തിന് തന്നെ മാതൃകയാക്കിയ ഇത്രയും മികച്ച നേതാവിനെ നമുക്ക് ലഭിച്ചത് നമ്മുടെ ഭാഗ്യമാണെന്നും സൂഫി ഇസ്‌ലാമിക് ബോർഡ് ദേശീയ പ്രസിഡൻറ് മൻസൂർ ഖാൻ വ്യക്തമാക്കി.

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും അതിൽ ജനാധിപത്യ ഭരണമുണ്ടെന്നും കഴിഞ്ഞ കുറേ വർഷങ്ങളായി ഭരണഘടന ലംഘിക്കപ്പെടുന്നുവെന്നും സ്ത്രീകൾ പീഡിപ്പിക്കപ്പെടുവെന്നും അതിൽ മുസ്ലീം സ്ത്രീകളുടെ എണ്ണം വളരേറെയാണെന്നും മുസ്ലീം സ്ത്രീകളുടെ താൽപ്പര്യത്തിനായി മോദി ജി എടുത്തത് തീർച്ചയായും സ്വാഗതാർഹവും അഭിനന്ദനാർഹവുമായ തീരുമാനമാണെന്നും നീതി ലഭ്യമാക്കുന്നതിന് സ്വീകരിച്ച ഒരു നല്ല നടപടിയാണിതെന്നും സൂഫി ഖാൻഖാ അസോസിയേഷൻ ദേശീയ പ്രസിഡന്റ് സൂഫി എം.ഡി. കൗസർ സിദ്ദിഖി പറഞ്ഞു,

Related Articles

Latest Articles