Friday, April 26, 2024
spot_img

യുട്യൂബിൽ ലൈക്ക് അടിക്കുക, സ്ക്രീൻഷോട്ട് പങ്കുവയ്ക്കുക; 29 കാരിക്ക് എളുപ്പ ജോലിയിലൂടെ നഷ്ടമായത് 11 ലക്ഷം രൂപ !! 5 പേർ അറസ്റ്റിൽ

മുംബൈ : ജോലി വാഗ്ദാനം നൽകി 29 വയസ്സുകാരിയിൽനിന്ന് 11 ലക്ഷത്തിലധികം രൂപ തന്ത്രപരമായി തട്ടിയെടുത്ത അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പുണെ സ്വദേശികളായ ബിന്ദുസർ ഷെലാർ (40), മഹേഷ് റാവത്ത് (24), യോഗേഷ് ഖൗലെ (28), അമരാവതി സ്വദേശികളായ അഖ്‌സെ ഖഡ്‌സെ (27), അമിത് തവാർ (28) എന്നിവരാണ് കേസിൽ അറസ്റ്റിലായത്.

ജോലി ഒഴിവുകൾ തിരയുന്ന രണ്ടു പ്രമുഖ വെബ്സൈറ്റുകളിൽ യുവതി ബയോഡേറ്റ പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് യൂട്യൂബ് വിഡിയോകൾ ലൈക്ക് ചെയ്യാനും അതിന്റെ സ്ക്രീൻഷോട്ട് വാട്സാപ്പ് നമ്പറിലേക്ക് അയച്ച് പണം സമ്പാദിക്കാനും താൽപര്യമുണ്ടോ എന്നു ചോദിച്ച് സന്ദേശമെത്തിയത്. പിന്നാലെ പ്രതികളിലൊരാൾ വിഡിയോ ലിങ്ക് അയച്ചുകൊടുക്കുകയും, യുവതി ആ സന്ദേശത്തിൽ നൽകിയ നിർദേശങ്ങൾ അത് പോലെ പാലിക്കുകയും ചെയ്തു. തുടർന്ന് സംഘം യുവതിയുടെ അക്കൗണ്ടിലേക്ക് 750 രൂപ നിക്ഷേപിച്ച് ഇവരുടെ വിശ്വാസം നേടുകയും ചെയ്തു.

തുടർന്ന് ഒരു ടെലഗ്രാം ഗ്രൂപ്പിൽ ചേരാനും പ്രതികൾ യുവതിയോട് ആവശ്യപ്പെട്ടു. യുവതിയുടെ ടാസ്ക് വാലറ്റിൽ മൂന്ന് ലക്ഷത്തോളം രൂപയും ഇവർ വ്യാജമായി സൃഷ്ട്ടിച്ചു. പിന്നീട് യുവതിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തെന്ന് ചൂണ്ടിക്കാട്ടി മുംബൈ പൊലീസിന്റെ പേരിൽ ഇവർ വ്യാജ കത്ത് അയക്കുകയായിരുന്നു. പിന്നീട് അക്കൗണ്ട് ക്ലിയർ ചെയ്യാൻ എന്ന പേരിലാണ് യുവതിയിൽ നിന്ന് പണം തട്ടിയെടുത്തത്. 11.4 ലക്ഷം രൂപയാണ് ഇത്തരത്തിൽ സംഘം തട്ടിയെടുത്തത്.

തുടർന്ന് വാലറ്റിൽ നിന്ന് തന്റെ നിക്ഷേപവും ലാഭവും പിൻവലിക്കാൻ നോക്കുമ്പോഴാണ് സംഘം വാലറ്റ് ലോക്ക് ചെയ്തിരിക്കുന്നത് യുവതി അറിയുന്നത് . തുടർന്ന് യുവതി പരാതി നൽകുകയും പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയുമായിരുന്നു.

Related Articles

Latest Articles