തിരുവനന്തപുരം.∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം മത്സരിക്കുന്ന 16 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എകെജി സെന്ററിൽ വിളിച്ചുച്ചേർത്ത വാർത്താസമ്മേളനത്തിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. തീരുമാനമാകാതിരുന്ന പൊന്നാനി മണ്ഡലത്തിൽ പി.വി.അൻവർ എംഎൽഎ തന്നെ മത്സരിക്കും.

പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി വീണ്ടും നിർദേശിച്ചതിനെ തുടർന്നാണ് അൻവറിനെ തന്നെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചത്. ഇതോടെ 4 എംഎൽഎമാർ സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചു. എ.എം. ആരിഫ് (ആലപ്പുഴ), എ. പ്രദീപ്കുമാര്‍ (കോഴിക്കോട്), വീണാ ജോര്‍ജ് (പത്തനംതിട്ട). പി.വി. അൻവർ (പൊന്നാനി) എന്നിവരാണ് മത്സരരംഗത്തുള്ള എംഎൽഎമാർ. കൂടാതെ, 6 സിറ്റിങ് എംപിമാർ, 2 ജില്ലാ സെക്രട്ടറിമാർ എന്നിവരും മത്സരിക്കുന്നുണ്ട്.

∙ ആറ്റിങ്ങല്‍ – എ. സമ്പത്ത്
∙ കൊല്ലം – കെ.എന്‍. ബാലഗോപാല്‍
∙ ആലപ്പുഴ – എ.എം. ആരിഫ്
∙ പത്തനംതിട്ട – വീണാ ജോര്‍ജ്
∙ കോട്ടയം – വി.എൻ. വാസവൻ
∙ ഇടുക്കി – ജോയ്‌സ് ജോര്‍ജ്
∙ എറണാകുളം- പി. രാജീവ്
∙ ചാലക്കുടി – ഇന്നസന്റ്
∙ വടകര – പി. ജയരാജന്‍
∙ കോഴിക്കോട് – എ. പ്രദീപ് കുമാര്‍
∙ പാലക്കാട് – എം.ബി. രാജേഷ്
∙ ആലത്തൂര്‍ – പി.കെ. ബിജു
∙ മലപ്പുറം – വി.പി. സാനു
∙ പൊന്നാനി- പി.വി.അൻവർ
∙ കണ്ണൂര്‍ – പി.കെ. ശ്രീമതി
∙ കാസര്‍ഗോഡ് – കെ.പി. സതീഷ് ചന്ദ്രന്‍